Breaking News

എസ്.എന്‍.ഡി.പി. യോഗം കൊടകര യൂണിയന്‍ വാര്‍ഷിക പൊതുയോഗം നടത്തി

കൊടകര : എസ്.എന്‍.ഡി.പി. യോഗം കൊടകര യൂണിയന്‍ ഉളുംമ്പത്തുക്കുന്ന് ശാഖ വാര്‍ഷികവും തിരഞ്ഞെടുപ്പും നടത്തി. പൊതുയോഗം കൊടകര യൂണിയന്‍ സെക്രട്ടറി കെ.ആര്‍.ദിനേശന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് സുന്ദരന്‍ മൂത്തമ്പാടന്‍ മുഖ്യപ്രഭാഷണം നടത്തി. ശാഖ പ്രസിഡന്റ് ഒ.കെ. രാജന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.എസ്. ഷാജു റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി എ.ആര്‍. രജീഷ് (പ്രസിഡന്റ്), ഒ.കെ. രാജന്‍ (വൈസ് പ്രസിഡന്റ്), ഒ.സി. പ്രജിത്ത് (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. യോഗത്തില്‍ യൂണിയന്‍ വൈസ് പ്രസിഡന്റ് വി.സി. പ്രഭാകരന്‍, കൗണ്‍സിലര്‍ പി.കെ. സുഗതന്‍, അനഘ ഷാജു, ഒ.സി. പ്രജിത്ത് എന്നിവര്‍ സംസാരിച്ചു.

കൊടകര : എസ്.എന്‍.ഡി.പി. യോഗം കൊടകര യൂണിയന്‍ മറ്റത്തൂര്‍ക്കുന്ന് ശാഖയിലെ സഹോദരന്‍ അയ്യപ്പന്‍ കുടുംബ യൂണിറ്റിന്റെ വാര്‍ഷിക പൊതുയോഗം നടത്തി. കണ്‍വീനര്‍ ശാരദ രാജന്‍ അദ്ധ്യക്ഷത വഹിച്ചു. യോഗം കൊടകര യൂണിയന്‍ സെക്രട്ടറി കെ.ആര്‍. ദിനേശന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റിലെ മുതിര്‍ന്ന ശ്രീനാരായണീയരെ ആദരിക്കുകയും വിദ്യാഭ്യാസരംഗത്ത് ഉയര്‍ന്ന മാര്‍ക്ക് നേടിയവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. നിര്‍ദ്ധന കുടുംബങ്ങള്‍ക്കുള്ള ചികിത്സാസഹായവും വിതരണം ചെയ്തു. മിനി പരമേശ്വരന്‍, ലൗലി സുധീര്‍ ബേബി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ഡോ. എം.പി. അപ്പു മുഖ്യപ്രഭാഷണം നടത്തി. പ്രഭ ശ്രീഘനന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഹരി പി.ആര്‍., ഗീത സുരേഷ് എന്നിവര്‍ സംസാരിച്ചു. യോഗത്തിനുശേഷം വിവിധ കലാപരിപാടികള്‍ നടന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!