Breaking News

തെരുവുനായ്ശല്യം തടണം:എ.ഐ.വൈ.എഫ്

Exif_JPEG_420കൊടകര: തെരുവുനായ്ക്കളുടെ ശല്യം തടയാന്‍ മറ്റത്തൂര്‍ പഞ്ചായത്ത് കമ്മറ്റി അടിയന്തിര നടപടികള്‍ കൈക്കൊള്ളണമെന്ന് എ.ഐ.വൈ.എഫ് മറ്റത്തൂര്‍ മേഖല സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.കോടാലി എസ്.എന്‍. വിദ്യാമന്ദിര്‍ സ്‌കൂളില്‍ ജില്ലാ പ്രസിഡന്റ് വി.ജെ.ബെന്നി ഉദ്ഘാടനം ചെയ്തു.

നവീന്‍ തേമാത്ത് അധ്യക്ഷനായിരുന്നു. വിഷ്ണു എന്‍.വി. രക്തസാക്ഷിപ്രമേയവും അര്‍ഷാദ് കെ.എ അനുശോചനപ്രമേയവും അവതരിപ്പിച്ചു. വി.കെ.അനീഷ്, ് എന്‍.എം. മനേഷ്, സി.യു.പ്രിയന്‍, വി.വി.വിമേഷ് , അജിത്ത് കെ.പി,ഉമ്മുകുല്‍സു അസീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി നവീന്‍ തേമാത്ത് (പ്രസിഡന്റ്), അജിത്ത് കെ.പി. (സെക്രട്ടറി), ശ്രീജിത്ത് വി.എസ്. (വൈസ് പ്രസിഡന്റ്), കെ.എ.അര്‍ഷാദ് (ജോ. സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!