Breaking News

എട്ടാമത് വിദ്യാഭ്യാസ പ്രോത്സാഹന സഹായവിതരണവും വെബ്ബ്‌സൈറ്റ് ഓപ്പനിംഗും നടത്തി

KDA Sadujana Sevan Society Website Openingകൊടകര : സാധുജന സേവന അംബേദ്കര്‍ ചാരിറ്റബിള്‍ സൊസൈറ്റി പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള എട്ടാമത് വിദ്യാഭ്യാസ പ്രോത്സാഹനസഹായവിതരണവും വെബ്ബ്‌സൈറ്റ് ഓപ്പനിംഗും നടത്തി. എസ്.എസ്.എല്‍.സി. ക്യാഷ് അവാര്‍ഡ്, സ്‌കോളര്‍ഷിപ്പ്, പുസ്തകകിറ്റ്, കുട എന്നിവയുടെ വിതരണോദ്ഘാടനവും വൈബ്ബ്‌സൈറ്റ് ഓപ്പനിംഗും തൃശ്ശൂര്‍ ജില്ല കളക്ടര്‍ ഡോ.എം.എസ്. ജയ ഐ.എ.എസ്. നിര്‍വ്വഹിച്ചു. പ്രസിഡന്റ് പി.എ. നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു.

എസ്.ബി.ടി. ചീഫ് മാനേജര്‍ ടി.ആര്‍ ബാലകൃഷ്ണന്‍ എസ്.എസ്.എല്‍.സി. ക്യാഷ് അവാര്‍ഡ് വിതരണം ചെയ്തു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്‍ സ്‌കോളര്‍ഷിപ്പ് വിതരണം നടത്തി. തൃശ്ശൂര്‍ കെ.എസ്.ഇ.ബി. ട്രാന്‍സ്മിഷന്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ പി.വി. പ്രദീപ് പുസ്തകകിറ്റ് വിതരണം നിര്‍വ്വഹിച്ചു. ഇരിങ്ങാലക്കുട എ.ഇ.ഒ. ഓഫീസ് ഹെഡ് ക്ലര്‍ക്ക് ബാബു ചിറങ്ങത്ത് ഫാന്‍സി കുട വിതരണം ചെയ്തു.

സൊസൈറ്റി സെക്രട്ടറി എന്‍.എസ്. വേലായുധന്‍ പട്ടികജാതി -പട്ടികവര്‍ഗ്ഗക്കാരും വിദ്യാഭ്യാസവും എന്ന വിഷയത്തെക്കുറിച്ച് പ്രഭാഷണം നടത്തി. പി.ടി. രാധാകൃഷ്ണന്‍, ഷാജുമോന്‍ വട്ടേക്കാട്, പി.എസ്. മണി, രാജന്‍ ബാബു, കെ.ആര്‍. സോമന്‍, എ.കെ. പ്രഭാകരന്‍, കെ.ആര്‍. പ്രകാശന്‍, രാജേഷ് കുമാര്‍, നന്ദനന്‍ കണ്ണാട്ടുപറമ്പില്‍, സൊസൈറ്റ് ട്രഷറര്‍ കെ.ടി. സുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!