കൊടകര: കര്‍ഷികലോകത്തിന് പ്രതീക്ഷയായെത്തിയ പുത്തന്‍നെല്‍ക്കതിരിനെ സാദരം പൂജിച്ച് ധനധാന്യസമൃദ്ധിക്കായി ക്ഷേത്രങ്ങളില്‍ ഇല്ലംനിറ ആഘോഷിച്ചു. കൊടകര പൂനിലാര്‍ക്കാവ് ഭഗവതിക്ഷേത്രത്തില്‍ മേല്‍ശാന്തി നടുവത്ത് പത്മനാഭന്‍ നമ്പൂതിരി് ക്ഷേത്രഗോപുരത്തില്‍ നിന്നും കതിര്‍ക്കുലകള്‍ ഏറ്റുവാങ്ങി.
തുടര്‍ന്ന് ക്ഷേത്രത്തില്‍ പൂജകള്‍ക്കുശേഷം ക്ഷേത്രത്തിന്റെ നമസ്‌കാരമണ്ഡപം,വലിയമ്പലം ,ചുറ്റമ്പലം, ഉപദേവപ്രതിഷ്ഠകള്‍ എന്നിവിടങ്ങളില്‍ അണിഞ്ഞൊരുക്കി കതിരുകള്‍ സമര്‍പ്പിച്ചു. തുടര്‍ന്ന് പൂജിച്ച കതിരുകള്‍ ഭക്തര്‍ക്ക് വിതരണം ചെയ്തു.
പുത്തുകാവ് ദേവീക്ഷേത്രത്തില്‍ ഇല്ലംനിറച്ചടങ്ങുകള്‍ക്ക് മേല്‍ശാന്തി മഠത്തില്‍ ഹരികൃഷ്ണന്‍ എമ്പ്രാന്തിരി കാര്‍മികത്വം വഹിച്ചു. ഇല്ലംനിറയ്ക്കുശേഷം കതിരുകള്‍ ഭക്തര്‍ക്ക് വിതരണം ചെയ്തു.