Breaking News

60 കാരിയെ അടിച്ചുവീഴ്ത്തി 4 പവന്‍ കവര്‍ന്നു

കോടാലി : അറുപതുകാരിയായ വീട്ടമ്മയെ അടിച്ചുവീഴ്ത്തി 4 പവന്റെ സ്വര്‍ണമാല കവര്‍ന്നു. കോടാലി ഇഞ്ചക്കുണ്ടിനുസമീപം ജോസഫ്പടിയില്‍ ഊന്നുകല്ലില്‍വീട്ടില്‍ ഫിലിപ്പിന്റെ ഭാര്യ ഗിരിജയുടെ മാലയാണ് മോഷ്ടിച്ചത്.

ഇന്നലെ വൈകീട്ട് 4 മണിയോടെ വീട്ടിലെ കോളിംഗ്‌ബെല്‍ അടിക്കുന്നതുകേട്ട് വാതില്‍ തുറന്ന ഗിരിജയെ മോഷ്ടാക്കള്‍ അടിച്ചുവീഴ്ത്തുകയായിരുന്നു.ഗിരിജവീണതക്കത്തില്‍ മാലപൊട്ടിച്ച് കവര്‍ച്ചക്കാര്‍ രക്ഷപ്പെട്ടു. പരിക്കേററ ഗിരിജയെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വെള്ളിക്കുളങ്ങര പോലീസ് കേസെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!