Breaking News

പൊതുപണിമുടക്കില്‍ ക്ലീന്‍ കൊടകരയുമായ് കെ.സി.വൈ.എം.

CleanKodakaraകൊടകര : പൊതുപണിമുടക്ക് ദിവസം കൊടകര സെന്റ് ജോസഫ്‌സ് ഫൊറോന ഇടവകയില്‍ പ്രവര്‍ത്തിക്കുന്ന കെ.സി.വൈ.എം. അംഗങ്ങള്‍ കൊടകര ടൗണ്‍ പരിസരം വൃത്തിയാക്കികൊണ്ട് നാടിന് മാതൃകയായി. ”ക്ലീന്‍ കൊടകര” എന്ന പേരില്‍ നടത്തിയ ശ്രമദാനം കൊടകര ഇടവക വികാരി ഫാ. തോമസ് ആലുക്കല്‍ ഉദ്ഘാടനം ചെയ്തു.

കൊടകര കെ.സി.വൈ.എം. അംഗങ്ങള്‍ നടത്തിയ ക്ലീന്‍ കൊടകര പ്രോഗ്രാം ഇടവക വികാരി ഫാ. തോമസ് ആലുക്കല്‍ ഉദ്ഘാടനം ചെയ്യുന്നു.
കൊടകര കെ.സി.വൈ.എം. അംഗങ്ങള്‍ നടത്തിയ ക്ലീന്‍ കൊടകര പ്രോഗ്രാം ഇടവക വികാരി ഫാ. തോമസ് ആലുക്കല്‍ ഉദ്ഘാടനം ചെയ്യുന്നു.

ഇടവക അസി. വികാരി ഫാ. റോബി താളിപറമ്പില്‍, കൈക്കാരന്മാരായ സേവി മറ്റത്തില്‍, പ്രിന്‍സ് സി.ജെ., കെ.സി.വൈ.എം. പ്രസിഡന്റ് ജെറിന്‍ സി.എഫ്. തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു. 25 ഓളം വരുന്ന കെ.സി.വൈ.എം. അംഗങ്ങള്‍ പങ്കെടുത്തു. കൊടകരയിലെ വിവിധ ബസ് സ്റ്റോപ്പുകളും പ്രൈവറ്റ് ബസ് സ്റ്റാന്റ് പരിസരവും വൃത്തിയാക്കിയ യുവജനങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ വേയ്സ്റ്റ് ബാസ്‌ക്കറ്റുകളും സ്ഥാപിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!