Breaking News

യലൂര്‍ ശിവക്ഷേത്രത്തിലെ മുന്‍ ക്ഷേത്രം മാനേജര്‍ പണം തട്ടിപ്പ് കേസില്‍ അറസ്റ്റില്‍

php9qp7zDAMനെല്ലായി : വയലൂര്‍ ശിവക്ഷേത്രത്തിലെ പണം തട്ടിപ്പ് നടത്തിയ കേസില്‍ മുന്‍ ക്ഷേത്രം മാനേജര്‍ അറസ്റ്റില്‍. വയലൂര്‍ കുറിച്ചിയില്‍ രാമചന്ദ്രനെ (41) യാണ് കൊടകര എസ്.ഐ. കെ.എസ്. സന്ദീപിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഒപ്പിട്ടുവച്ചിരുന്ന ബ്ലാങ്ക് ചെക്ക് ഉപയോഗിച്ച് പണം ബാങ്കില്‍ നിന്നെടുത്ത് സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചെന്നും അമ്പലത്തിലെ വഴിപാടുകളില്‍ നിശ്ചയിച്ചിരുന്ന തുകയേക്കാള്‍ കൂടുതല്‍ തുക ഈടാക്കിയെന്നുമാണ് കേസ്. 2010 മുതല്‍ 2015 ജൂണ്‍ വരെ രാമചന്ദ്രന്‍ ക്ഷേത്രത്തിന്റെ മാനേജരായിരുന്നു. ബ്ലാങ്ക് ചെക്ക് ഉപയോഗിച്ച് 1,65,000 രൂപ പിന്‍വലിച്ചെന്ന് പൊലീസ് പറഞ്ഞു. കോടതില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!