Breaking News

കൊടകര സഹൃദയ കോളേജില്‍ അന്താരാഷ്ട്രതല ടെക്‌ഫെസ്റ്റ് തുടങ്ങി

കൊടകര: അന്താരാഷ്ട്ര തലത്തിലെ നൂതന സാങ്കേതിക വിദ്യകളും പഠനങ്ങളും പരിചയപ്പെടുത്തുന്ന ശാസ്ത്ര സാങ്കേതിക ശില്പശാല ടെക്‌ഫെസ്റ്റ് ‘പള്‍മാറിസ്-15’ കൊടകര സഹൃദയ എഞ്ചിനീയറിംഗ് കോളേജില്‍ തുടങ്ങി. സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമുള്ള വിവിധ കോളേജുകളിലെ നിരവധി വിദ്യര്‍ത്ഥികള്‍ ശില്പശാലയില്‍ പങ്കെടുക്കുന്നുണ്ട്. സഹൃദയയിലെ വിവിധ അസോസിയേഷനുകളുടെ നേതൃത്വത്തിലാണ് അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന ശില്പശാല സംഘടിപ്പിച്ചിരിക്കുന്നത്.

എക്‌സിബിഷനുകളും വൈവിധ്യമാര്‍ന്ന മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്. ബയോമെഡിക്കല്‍ വിഭാഗത്തിന്റെ മെഡിക്കല്‍ എക്‌സിബിഷനിലെ ഐ. സി. യു. വിഭാഗം, ഗര്‍ഭസ്ഥ ശിശുക്കളുടെ വളര്‍ച്ച ഘട്ടങ്ങള്‍, റോഡപകടങ്ങള്‍ ഒഴിവാക്കല്‍ തുടങ്ങി വിവിധ സ്റ്റാളുകള്‍ ഏറെ വിജ്ഞാനപ്രദമാണ്. കമ്പ്യുട്ടര്‍ സയന്‍സ് വിഭാഗത്തിന്റെ സോഫ്റ്റ്‌വെയര്‍ എക്‌സിബിഷന്‍ നൂതന സാധ്യതകള്‍ തുറക്കുന്നു.

സിവില്‍ വിഭാഗത്തിന്റെ നിര്‍മ്മാണ മാതൃക, ഇലക്‌ട്രോണിക്‌സ് ബ്രാഞ്ചിന്റെ പുതിയ കണ്ടുപിടത്തങ്ങള്‍ക്കും ആശയങ്ങള്‍ക്കുമായുള്ള ഇന്‍സെപ്ഷന്‍ തുടങ്ങിയ പരിപാടികളും ശ്രദ്ധേയമായി. ബയോടെക്‌നോളജി വിഭാഗത്തിന്റെ മനുഷ്യന്റെ പഞ്ചേന്ദ്രിയങ്ങളുടെ കഴിവ് പരിശോധിക്കല്‍, ഇലക്ട്രിക്കല്‍ വിഭാഗത്തിന്റെ ഇലക്ട്രിക്കല്‍ ഉപകരണങ്ങളുടെ പുനര്‍നിര്‍മ്മാണം തുടങ്ങി നിരവധി പരിപാടികളും ടെക്‌ഫെസ്റ്റില്‍ ഒരുക്കയിട്ടുണ്ട്. പള്‍മാറിസ്-15 വെള്ളിയാഴ്ച സമാപിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!