കൊടകര : ലോക അധ്യാപകദിനം പ്രമാണിച്ച് അഖിലേന്ത്യാ അവാര്‍ഡീ ടീച്ചേഴ്സ് ഫെഡറേഷന് സംസ്ഥാനത്തെ വിവിധ വിദ്യാലയങ്ങളിലെ 15 അധ്യാപകര്‍ക്ക് ”ഗുരുശ്രേഷ്ഠ” അവാര്‍ഡ് പ്രഖ്യാപിച്ചു. സെക്കണ്ടറി വിഭാഗത്തില്‍ കൊടകര ഗവ. നാഷ്ണല്‍ ബോയ്സ് ഹൈസ്കൂള്‍ ഊര്ജ്ജതന്ത്ര അധ്യാപകനും, എന്‍.സി.സി. ഓഫീസറുമായ സി.സി. പോള്‍സണ്‍ അവാര്‍ഡിനര്‍ഹനായി. വിദ്യാഭ്യാസരംഗത്തെ സേവനമികവ് പരിഗണിച്ചാണ് അവാര്‍ഡിന് തെരഞ്ഞെടുത്തിട്ടുള്ളതെന്ന് ഭാരവാഹികള്‍ അറിയിച്ചു.