കൊടകര : ഓള് കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് കൊടകര മേഖലാ സമ്മേളനം ജില്ലാ പ്രസിഡന്റ് കെ.വി. ദേവദാസന് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ടി.ജി. മുരളി അധ്യക്ഷനായി. സെക്രട്ടറി വി.കെ. ബിനു, ജോണ്സണ് കോടാലി, മെജോ കോടാലി എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി പി.വി. അനില്‍കുമാര്‍ (പ്രസി.), ഷിജു പന്തല്ലൂര്‍ (വൈസ് പ്രസി.), പി.വി. സന്തോഷ് കുമാര്‍ (സെക്ര.), ജോണ്സണ് ഇമേജ്, ജോഷി മഞ്ഞിലാസ് (ജോ. സെക്ര.), മെജോ കോടാലി (പി.ആര്.ഒ.) എന്നിവരെ തിരഞ്ഞെടുത്തു.