Breaking News

കൊടകര ഡോണ്‍ ബോസ്‌കോ സ്‌കൂളില്‍ ഭക്ഷ്യമേള നടത്തി

KDA Don Bosco School Bakshya Melaകൊടകര : ലോകഭക്ഷ്യദിനത്തോടനുബന്ധിച്ച് കൊടകര ഡോണ്‍ ബോസ്‌കോ സ്‌കൂളില്‍ ഭക്ഷ്യമേള സംഘടിപ്പിച്ചു. കൊടകര പ്രാഥമികാരോഗ്യകേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി. ശിവദാസന്‍ കുട്ടികള്‍ ഉണ്ടാക്കിയ വിഷരഹിത ഭക്ഷണപദാര്‍ത്ഥം അസി. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ സംഗീതയ്ക്ക് നല്‍കി ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു.

പി.ടി.എ. പ്രസിഡന്റ് ഡേവീസ് കണ്ണമ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. പി.എച്ച്.സി. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷിബു സി.കെ., സ്‌കൂള്‍ ഹെല്‍ത്ത് നേഴ്‌സ് ബീന പി.എസ്., ലിജി എം.എ., സിസ്റ്റര്‍ ആന്‍ലിന്‍, സിസ്റ്റര്‍ നോയല്‍, അനഘ പി.പി., അഞ്ജിത അജയന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!