കൊടകര : സഹൃദയ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ ഫിസിക്സ്, കെമിസ്ട്രി ഡിപ്പാര്‍ട്ട്മെന്റുകളുടെ അസോസിയേഷന് ഉദ്ഘാടനം തൃശൂര്‍ സെന്റ് തോമസ് കോളേജ് , പോസ്റ്റ് ഗ്രാജുവേറ്റ് റിസര്‍ച്ച് ഡിപ്പാര്‍ട്ടുമെന്റ് ഓഫ് കെമിസ്ട്രി വിഭാഗം മേധാവി തോമസ് കെ നിര്‍വ്വഹിച്ചു.
പ്രിന്‍സിപ്പല്‍ ഡോ. കെ.ജെ. ആന്റണി അധ്യക്ഷനായിരുന്നു. ഡയറക്ടര്‍ ഡോ. സുമ പൗലോസ്, സയന്‍സ് വിഭാഗം ഡീന്‍ പ്രൊഫ. കെ.എ സിറാജ്, കെമിസ്ട്രി വിഭാഗം HOD പ്രൊഫ. ബാബു ആന്റണി മേനാച്ചേരി എന്നിവര്‍ സന്നിഹിതരായിരുന്നു. തുടര്‍ന്ന് ഡോ. ജോബി തോമസിന്റെ പ്രഭാഷണവും നടന്നു.