വെള്ളിക്കുളങ്ങര : ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തില്‍ വെള്ളിക്കുളങ്ങര മാവിന്‍ചുവട് അംഗണവാടിയില്‍ വെച്ച് കൗമാരപ്രായക്കാര്ക്കുവേണ്ടി ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി. ് ജനമൈത്രി പോലീസ് സബ്ബ് ഇന്‍സ്പെക്ടര്‍ വി.എസ്. വത്സകുമാര്‍ ഉദ്ഘാടനം ചെയ്തു. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് അംഗം ക്ലാര ജോണി അദ്ധ്യക്ഷത വഹിച്ചു. സ്റ്റുഡന്‍സ് കൗണ്‍സിലര്‍ പി.പി. ജിഷ ക്ലാസ്സ് നയിച്ചു. റെന്നി വര്‍ഗ്ഗീസ്, ഹക്കീം കളിപറമ്പില്‍, ശാലിനി ജോയ് എന്നിവര്‍ സംസാരിച്ചു. ഇ.എച്ച്. സഹീര്‍ സ്വാഗതവും, യു.ജി. വാസന്തി നന്ദിയും പറഞ്ഞു.