Breaking News

പ്ലാസ്റ്റിക് കുപ്പികള്‍ ഇഷ്ടികയാക്കാന്‍ സഹൃദയയിലെ വിദ്യാര്‍ത്ഥികള്‍

Sahrdaya college news..കൊടകര : പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുമിഞ്ഞ് കൂടുന്ന ഇക്കാലത്ത് ഭൂമിയെ പ്ലാസ്റ്റിക്കില്‍ നിന്ന് രക്ഷിക്കാന്‍ പ്രകൃതി സൗഹൃദ പ്രോജക്ടുമായി കൊടകര സഹൃദയ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍. ഇതോടൊപ്പം നിര്‍മ്മാണ മേഖലയെ സഹായിക്കുക കൂടിയാകാം. പ്ലാസ്റ്റിക് കുപ്പികള്‍ ഉപയോഗിച്ച് കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ ഇഷ്ടിക നിര്‍മ്മിക്കുന്ന സാങ്കേതിക വിദ്യയാണ് സഹൃദയയിലെ സിവില്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ കണ്ടെത്തിയത്.

പ്ലാസ്റ്റിക് ഉപയോഗിച്ച് ഇഷ്ടികയുണ്ടാക്കുമ്പോള്‍ നിര്‍മ്മാണ മേഖല നേരിടുന്ന മണല്‍ ക്ഷാമത്തിന് അറുതി വരുത്താനുമാകും. വളരെ ലളിതമായ രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ വഴിയായി പ്ലാസ്റ്റിക് കുപ്പികള്‍ ഉരുക്കി പൊടിച്ച് 4.75 മില്ലിമീറ്റര്‍ കനത്തിലുള്ള തരികളാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഈ തരികളും മണലും തുല്യ അളവിലെടുത്ത് സിമന്റ് ചേര്‍ത്ത് ഇഷ്ടിക നിര്‍മ്മിക്കാം. ഈ ഇഷ്ടികകള്‍ക്ക് മണല്‍ മാത്രമുപയോഗിച്ച് നിര്‍മ്മിക്കുന്ന ഇഷ്ടികകളേക്കാള്‍ ഉറപ്പും മിനുസവും ഉണ്ടാകും. നിര്‍മ്മാണ ചിലവും കുറവാണ്.

ഈ പ്രോജക്ടിന് കോഴിക്കോട് എന്‍. ഐ. ടി. നടത്തിയ അഖിലേന്ത്യ പ്രോജക്റ്റ് മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചു. സഹൃദയയിലെ മൂന്നാം വര്‍ഷ സിവില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളായ റീബ റോയ്, റുക്‌സാന ഹംസ, പ്രഭാ ജോണ്‍, പി. ബിജോഷ, ക്രിസ്റ്റി ജോണ്‍ എന്നിവരാണ് ഈ പ്രോജക്ടിന് പുറകില്‍. അസിസ്റ്റന്റ് പ്രൊഫസര്‍ ഗോകില ചന്ദ്രന്റെ മേല്‍നോട്ടത്തിലാണ് പ്രോജക്ട് തയ്യാറാക്കിയത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!