Breaking News

ഡീക്കന്‍ ഫ്രാന്‍സണ്‍ തന്നാടന്‍ തിരുപ്പട്ടം സ്വീകരിച്ചു

Francisthennadanകൊടകര : കൊടകര സെന്റ് ജോസഫ് ഫൊറോന ദേവലയത്തില്‍ ഡീക്കന്‍ ഫ്രാന്‍സണ്‍ തന്നാടന്‍ ബിഷപ്പ് മാര്‍ പോളികണ്ണൂക്കാന്‍ പിതാവില്‍ നിന്നും തിരുപ്പട്ടം സ്വീകരിച്ചു. തുടര്‍ന്ന് പ്രഥമ ദിവ്യബലി അര്‍പ്പിച്ചു. ബിഷപ്പിനും ഡീക്കനും പള്ളി കവാടത്തില്‍ വികാരി തോമസ് ആലുക്ക മെഴുകുതിരി കൊടുത്ത് സ്വീകരിച്ചു.

മാതൃസംഘം, കെ.സി.വൈ.എം., കഴിഞ്ഞ വര്‍ഷം ആദികുര്‍ബ്ബാന സ്വീകരിച്ച കുട്ടികള്‍, കൈക്കാരന്‍മാരായ സേവി മറ്റത്തില്‍, പ്രിന്‍സ് ചിറ്റാട്ടുകര, തോമസ് ചിരണക്കല്‍, ഇടവക ജനങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് പള്ളിയിലേക്ക് ആനയിച്ചു. ദിവ്യബലിക്കു ശേഷം സ്നേഹവിരുന്ന് ഉണ്ടായി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!