കൊടകര : സെന്റ് ജോസഫ്സ് ഫൊറോന ദേവാലയത്തിലെ നവവൈദികനായ ഫാ. ഫ്രാന്‍സണ്‍ തന്നാടനെ അനുമോദിച്ചു. ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ ഫാ. ആന്റോ തച്ചില്‍ അദ്ധ്യക്ഷത വഹിച്ചു. കല്‍ദായ സഭയിലെ മെത്രാപ്പോലീത്ത മാര്‍ അപ്രേം യോഗം ഉദ്ഘാടനം ചെയ്തു.
ഇടവക വികാരി ഫാ. തോമസ് ആലുക്ക, അസി. വികാരി ഫാ. റോബി താളിപ്പറമ്പില്‍, മദര്‍ സുപ്പീരിയര്‍ സി. അല്‍ഫോണ്‍സ, ഇടവക വൈദിക പ്രതിനിധി ഫാ. നൗജിന് വിതയത്തില്‍, കൈക്കാരന് സേവി മറ്റത്തില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം പ്രിന്‍സ് ചിറ്റാട്ടുക്കരക്കാരന്, പ്രോഗ്രാം കണ്‍വീനര്‍ തോമസ് കല്ലേലി തുടങ്ങിയവര്‍ സംസാരിച്ചു. നവവൈദികന് ഫാ. ഫ്രാന്‍സണ്‍ തന്നാടന്‍ മറുപടി പ്രസംഗം നടത്തി. ശേഷം വിവിധ കലാപരിപാടികള്‍ നടന്നു.