Breaking News

സര്‍വ്വീസ് റോഡ് നിര്‍മ്മാണം സ്ഥലം മാറ്റം മൂലം വൈകരുത് : സമന്വയ സാംസ്‌ക്കാരികസൗഹൃദവേദി

SamanwayaSamskkarikasamithiകൊടകര : സമന്വയ സാംസ്‌ക്കാരികസൗഹൃദവേദി കൊടകരയുടെ 2-ാംമത് വാര്‍ഷിക സമ്മേളനനം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസിഡന്റ് ശ്രീ. വി. വിഷ്ണുദാസ് സര്‍ക്കാരിനോടഭ്യര്‍ത്ഥിച്ചു. കൊടകര സെന്ററിലെ ട്രാന്‍സ്‌ഫോമറും മാറ്റി സ്ഥാപിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

വൈസ്പ്രസിഡന്റ് എസ്. കെ. ഗോപിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തിന് കെ. മുകുന്ദന്‍ സ്വാഗതമാശംസിച്ചു. സമന്വയ സെക്രട്ടറി പി. നാരായണന്‍കുട്ടി റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു. എം. എ. ജോണ്‍സണ്‍ കണക്കും അവതരിപ്പിച്ചു. എം. എ. ജോണ്‍സണ്‍, ജെഫിന്‍, ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്ത് സംസാരിച്ചു. ജോസഫ് കരുത്തി റിട്ടേണിംഗ് ഓഫീസറായിരുന്നു. ടി. ജി. ജോണ്‍സണ്‍ നന്ദി പറഞ്ഞു.

പുതിയ ഭാരവാഹികളായി വി. വിഷ്ണുദാസ് (പ്രസിഡന്റ്) കെ. മുകുന്ദന്‍ (വൈ. പ്രസിഡന്റ്) പി. നാരായണന്‍ കുട്ടി(സെക്രട്ടറി) ടി. ജി. ജോണ്‍സണ്‍(ജോ. സെക്രട്ടറി) എസ്. കെ. ഗോപി(ട്രഷറര്‍) എന്നിവരടങ്ങുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയേയും ആഡിറ്റര്‍മാരായി ജോസഫ് കരുത്തിയേയും വി. കെ. പ്രേംകുമാറിനേയും തെരഞ്ഞെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!