Breaking News

ചെറുകുന്ന് ക്ഷേത്രത്തില്‍ പൂയത്തിന് കൊടിയേറി

CHERUKUNNUകൊടകര : ചെറുകുന്ന് ബാലസുബ്രഹ്മണ്യക്ഷേത്രത്തിലെ പൂയമഹോല്‍സവത്തിന് കൊടിയേറി. ക്ഷേത്രഭരണസമിതിഭാരവാഹികളുടേയും നാട്ടുകാരുടേയും നേതൃത്വത്തിലായിരുന്നു കൊടിയേറ്റം. 10 നാണ് പൂയമഹോത്സവം. അന്നേദിവസം വരെ ക്ഷേത്രത്തില്‍ നിത്യവും കലശപൂജകള്‍, അഭിഷേകം, തണ്ടികവരവ്, പുരാണപാരായണം, വിവിധകലാപരിപാടികള്‍ എന്നിവയുണ്ടാകും.

കിഴക്കുംമുറി അപ്പോളൊപ്പടി, നാടുകുന്ന്‌പെരിയച്ചിശിവസുതന്‍സെറ്റ്, ആശാരിപ്പാറശ്രീമുരുകന്‍സെറ്റ്, താണിപ്പാറ തെക്കുംമുറി, ചെറുകുന്ന് തെക്കുംമുറി, ചെറുകുന്ന് സെന്റര്‍, പടിഞ്ഞാട്ടുംമുറി സുബ്രഹ്മണ്യസമാജം, വടക്കുംമുറി എന്നീ കാവടിസംഘങ്ങള്‍ ആഘോഷത്തില്‍ പങ്കാളികളാകും.

ക്ഷേത്രച്ചടങ്ങുകള്‍ക്ക് തന്ത്രി ഡോ.ടി.എസ്.വിജയന്‍, മേല്‍ശാന്തി തേവര്‍പ്പാടം അംജത്ത്, ഡോ.ഒ.വി.ഷിബു, വിനോദ്ശാന്തി എന്നിവര്‍ കാര്‍മികത്വം വഹിക്കും. ഇതോടനുബന്ധിച്ച പത്രസമ്മേളനത്തില്‍ ടി.സി.സേതുമാധവന്‍, എം.എസ്.സുനില്‍, ടി.സി.അശോകന്‍, എം.പി.നാരായണന്‍ എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!