Breaking News

കൊടകര സെന്റ് ജോസ്ഫ്‌സ് ഫൊറോന ദേവാലയത്തിലെ അമ്പ് തിരുനാളിന് കൊടികയറി

KDA Kodakara Church Ambuthirunnal Kodiyettamകൊടകര : കൊടകര സെന്റ് ജോസ്ഫ്‌സ് ഫൊറോന ദേവാലയത്തിലെ വി. സെബസ്ത്യാനോസിന്റെ അമ്പ് തിരുനാളും ഇടവക മദ്ധ്യസ്ഥനായ വി. യൗസേപ്പിതാവിന്റെ ലില്ലി എഴുന്നള്ളിപ്പും 2016 ജനുവരി 16, 17, 18 തിയ്യതികളില്‍ ഭക്തിനിര്‍ഭരമായി ആഘോഷിക്കുന്നു. 13 ന് ബുധനാഴ്ച രാവിലെ 6.30 നുള്ള ആഘോഷമായ ദിവ്യബലി, നൊവേന, ലദീഞ്ഞ് എന്നിവയ്ക്കുശേഷം കൊടികയറ്റം ഫൊറോന വികാരി ഫാ. തോമസ് ആലുക്കല്‍ നിര്‍വഹിച്ചു. 14 ന് രാവിലെ 6.30 ന് അസി. വികാരി ഫാ. റോബി താളിപറമ്പില്‍, 15 ന് ഫാ. നൗജിന്‍ വിതയത്തില്‍ എന്നിവര്‍ ദിവ്യബലിക്ക് കാര്‍മ്മികത്വം വഹിക്കും.

16 ന് രാവിലെ 6.30 ന് ഫാ. അനൂപ് കോലങ്കണിയുടെ കാര്‍മ്മികത്വത്തിലുള്ള ദിവ്യബലിക്കുശേഷം പ്രസുദേന്തി വാഴ്ച, രൂപം എഴുന്നള്ളിച്ചുവയ്ക്കല്‍, യൂണിറ്റുകളിലേക്ക് അമ്പ്, ലില്ലി എഴുന്നള്ളിപ്പ് എന്നിവ ഉണ്ടായിരിക്കും. വൈകീട്ട് 4 മണി മുതല്‍ കപ്പേളകളില്‍ ലദീഞ്ഞ് ഉണ്ടായിരിക്കും. രാത്രി 12 മണിക്ക് അമ്പ് ലില്ലി എഴുന്നള്ളിപ്പ് പള്ളിയില്‍ സമാപിക്കുന്നു. തുടര്‍ന്ന് ‘മാനത്ത് വിസ്മയം’. തിരുനാള്‍ ദിനമായ 17 ഞായറാഴ്ച 6.30 നും, 8.30 നും ദിവ്യബലി, 10.30 ന് ആഘോഷമായ ദിവ്യബലിക്ക് ഫാ. ഫ്രാന്‍സണ്‍ തന്നാടന്‍ മുഖ്യകാര്‍മ്മികനായിരിക്കും.

ഫാ. ഡോ. വിന്‍സെന്റ് കുണ്ടുകുളം തിരുനാള്‍ സന്ദേശം നല്‍കും. ഉച്ചതിരിഞ്ഞ് 3.30 നുള്ള ദിവ്യബലിക്കുശേഷം തിരുനാള്‍ പ്രദക്ഷിണം. പ്രദക്ഷിണം വൈകീട്ട് 7 ന് പള്ളിയില്‍ സമാപിക്കുന്നു. തുടര്‍ന്ന് ‘വര്‍ണ്ണമഴ’. 18 ന് തിങ്കളാഴ്ച രാവിലെ 6.30 ന് ദിവ്യബലി, തുടര്‍ന്ന് പൂര്‍വ്വികസ്മരണാര്‍ത്ഥം സെമിത്തേരിയില്‍ ഒപ്പീസ്. 8.30 ന് കച്ചവടസ്ഥാപനങ്ങളിലേക്ക് അമ്പ്-ലില്ലി എഴുന്നള്ളിപ്പ്. രാത്രി 11 ന് ടൗണ്‍ ചുറ്റി അമ്പ് പ്രദക്ഷിണം പള്ളിയില്‍ സമാപിക്കുന്നു. തുടര്‍ന്ന് ”മാനത്ത് വിസ്മയം”. കെ.സി.വൈ.എം. ഒരുക്കുന്ന മെഗാ എക്‌സിബിഷന്‍ ‘വിസ്മയ ഫെസ്റ്റ് 2016’ ഉണ്ടായിരിക്കും. പത്രസമ്മേളനത്തില്‍ ഫാ. തോമസ് ആലുക്കല്‍, ഫാ. റോബി താളിപറമ്പില്‍, ട്രസ്റ്റിമാരായ സേവി മറ്റത്തില്‍, തോമസ് ചിരണയ്ക്കല്‍, പ്രിന്‍സ് ചിറ്റാട്ടുക്കരക്കാരന്‍, പബ്ലിസിറ്റി കണ്‍വീനര്‍ കെ.ആര്‍. ജോസഫ് എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!