Breaking News

ആനന്ദപുരം ഗ്രാമീണവായനശാല വജ്രജൂബിലി ആഘോഷിച്ചു

 

Grameenavayanaashalaകൊടകര: ആനന്ദപുരം ഗ്രാമീണവായനശാലയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപനം ആനന്ദപുരം ഇ.എം.എസ്.ഹാളില്‍ ചീഫ് വിപ്പ് അഡ്വ.തോമ സ് ഉണ്ണിയാടന്‍ ഉദ്ഘാടനം ചെയ്തു.മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സരളവിക്രമന്‍ അധ്യക്ഷത വഹിച്ചു.

തിരക്കഥാകൃത്ത് സന്തോഷ് എച്ചിക്കാനം മുഖ്യപ്രഭാ,ണം നടത്തി. ആനന്ദപുരം ഗവ.യു.പി സ്‌കൂള്‍ അധ്യാപികയായിരുന്ന സി.ഭാരതിയുടെ പുസ്തകപ്രകാശനം ഡോ.ജല്‍സമേനോന്‍ നിര്‍വഹിച്ചു. ആനന്ദപുരത്തെ യുവസാഹിത്യകാരന്‍മാരായ കെ.വി.മണികണ്ഠന്‍, ശശി ആനന്ദപുരം എന്നിവരെ ചടങ്ങില്‍ ജില്ലാപഞ്ചായത്തംഗം ടി.ജി.ശങ്കരനാരായണന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡണ്ട് നളിനി ബാലകൃഷ്ണന് എന്നിവര്‍ ആദരിച്ചു. . കെ.എന്‍.ഹരി സമ്മാനദാനം നടത്തി.

എ.സി.ചന്ദ്രന്‍, കെ.സുനില്‍കുമാര്‍, വി.സുധാകര,ഖാദര്‍പട്ടേപ്പാടം, മോളിജേക്കബ്, ടി.എ.വല്‍സന്‍, കെ.ബൃന്ദകുമാരി, സിന്ധുനാരായണന്‍കുട്ടി, എ.എം.ജോണ്‍സണ്‍, എം.ബി.രാഘവന്‍, എം.ബാലചന്ദ്രന്‍, ജോമിജോണ്‍, എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!