കൊടകര: മരത്തംപിള്ളി എടവന മഹാവിഷ്ണുക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷവും ഭാഗവതസപ്തചാഹയജ്ഞവും 8 മുതല്‍ 15 വരെ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 8 ന് വൈകീട്ട് 5 ന് കലവറ നിറയ്ക്കല്‍, 5.15 ന് യജ്ഞാചാര്യന്‍ മൂര്‍ക്കന്നൂര്‍ ശ്രീഹരി നമ്പൂതിരിക്ക് സ്വീകരണം, 5.30 ന് യജ്ഞവേദി സമര്‍പ്പണം, 7.15 ന് ഭാഗവത മാഹാത്മ്യം പ്രഭാഷണം എന്നിവയുണ്ടാകും.
പ്രതിഷ്ഠാദിനദിവസമായ 9 ന് രാവിലെ നവകം,പഞ്ചഗവ്യം, വിശേഷാല്‍പൂജകള്‍ എന്നിവ നടക്കും. ചടങ്ങുകള്‍ക്ക് തന്ത്രി അഴകത്ത് ത്രിവിക്രമന്‍ നമ്പൂതിരി, മേല്‍ശാന്തി അരിത്തോട്ടത്ത് രാമന്‍നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിക്കും. 13 നാണ് രുഗ്മിണീസ്വയംവരം. പത്രസമ്മേളനത്തില്‍ ക്ഷേത്രഭാരവാഹികളായ രാജീവ് വടക്കേടത്ത്, കെ.ശിവദാസന്‍, ഗോപകുമാര്‍ എന്നിവര്‍ പങ്കെടുത്തു.