Breaking News

”പൊന്നോണം 2016” ഓണാഘോഷം നടത്തി

KDA Onaghosham Nadathyകൊടകര : കൊടകര പഞ്ചായത്ത് 11-ാം വാര്‍ഡ് വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ ”പൊന്നോണം 2016” ഓണാഘോഷം നടത്തി. വാര്‍ഡ് മെമ്പര്‍ ടി.വി. പ്രജിത്ത് അദ്ധ്യക്ഷത വഹിച്ചു.

കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. പ്രസാദന്‍ പൊന്നോണം 2016 ഉദ്ഘാടനം ചെയ്തു. വാര്‍ഡിലെ 75 വയസ്സിന് മുകളിലുള്ള (69 പേര്‍ക്ക്) എല്ലാവര്‍ക്കുമുള്ള ഓണക്കോടി വിതരണം കൊടകര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.സുമേഷ് വിതരണം ചെയ്തു.

നിര്‍ദ്ധന കുടുംബങ്ങള്‍ക്കുള്ള ഓണക്കിറ്റ് വിതരണം വിദ്യാനികേതന്‍ ട്രസ്റ്റ് ചെയര്‍മാന്‍ ടി.സി. സേതുമാധവന്‍ നിര്‍വ്വഹിച്ചു. ഫാ. പോളി പുതുശ്ശേരി, ടി.ആര്‍. ധനീഷ്, ഷൈനി ജോണ്‍സന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!