Breaking News

കുണ്ടനാട്ട് നാരായണന്‍ നായര്‍ക്ക് സുവര്‍ണഹാരസമര്‍പ്പണം നടത്തി

unni 29-10-=2016 kda thalayanamകൊടകര: ഇലത്താളവാദനരംഗത്ത് കഴിഞ്ഞ ആറു പതിറ്റാണ്ടായി ആത്മാര്‍ഥതയോടെ താളസമര്‍പ്പണം നടത്തിയ കലോപാസകന്‍ കൊടകര കുണ്ടനാട്ട് നാരായണന്‍ നായരുടെ അശീതി ആഘോഷം ‘താളായനം’ പൂനിലാര്‍ക്കാവ് കാര്‍ത്തിക ഭജനമണ്ഡപത്തില്‍ നടന്നു. സമാദരണസദസ്സ് ബി.ഡി.ദേവസ്സി എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ആര്‍.പ്രസാദന്‍ അധ്യക്ഷത വഹിച്ചു. പാമ്പുമേക്കാട്ട് മനയ്ക്കല്‍ ജാതവേദന്‍ നമ്പൂതിരി സുവര്‍ണഹാരസമര്‍പ്പണം നടത്തി. ഇരിങ്ങാലക്കുട ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയം പ്രസിഡണ്ട് കാളത്ത് രാജഗോപാല്‍ ഉപഹാരസമര്‍പ്പണവും കവി രാപ്പാള്‍ സുകുമാര മേനോന്‍ മംഗളപത്രസമര്‍പ്പണവും നടത്തി. അന്നമനട പരമേശ്വരമാരാര്‍ പൊന്നാടയണിയിച്ചു.

പൂനിലാര്‍ക്കാവ് ക്ഷേത്രം തന്ത്രി അഴകത്ത് ഹരിദത്തന്‍ നമ്പൂതിരി, ദേവസ്വം പ്രസിഡണ്ട് എം.എല്‍.വേലായുധന്‍ നായര്‍, ചാലക്കുടി നഗരസഭ കൗണ്‍സില്‍ വി.ജെ.ജോജി, മേളകലാസംഗീതസമിതി പ്രസിഡണ്ട് തൃക്കൂര്‍ ഗോപാലകൃഷ്ണമാരാര്‍,കാവില്‍ എന്‍.എസ്.എസ് കരയോഗം പ്രസിഡണ്ട് ടി.കരുണാകരന്‍നായര്‍, എസ്.എന്‍.ട്രസ്റ്റ് ചെയര്‍മാന്‍ ടി.എ.രാജന്‍ബാബു, എസ്.എന്‍.ഡി.പി.കൊടകര യൂണിയന്‍ സെക്രട്ടറി കെ.ആര്‍.ദിനേശന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് പെരിങ്ങോട് സുബ്രഹ്മണ്യന്‍ നയിച്ച ഇടയ്ക്ക വിസ്മയം, കാവില്‍ സുന്ദരമാരാരുടെ കുടുക്കവീണക്കച്ചേരി എന്നിവയുണ്ടായി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!