Breaking News

കൊടകര ഷഷ്ഠി: ആതിഥേയര്‍ കൊടിയേറി

nss-karayogamകൊടകര: കുന്നത്തൃക്കോവില്‍ സുബ്രഹ്മണ്യക്ഷേത്രത്തിലെ ഷഷ്ഠി മഹോത്സവത്തോടനുബന്ധിച്ച് ആതിഥേയകാവടിസംഘമായ കാവില്‍ എന്‍.എസ്.എസ്.കരയോഗം സെറ്റിന്റെ കൊടിയേറ്റം പൂനിലാര്‍ക്കാവ് ക്ഷേത്രമൈതാനിയില്‍ നടന്നു.

പ്രസിഡണ്ട് ടി.കരുണാകരന്‍ നായര്‍, സെക്രട്ടറി രാമചന്ദ്രന്‍ പയ്യാക്കല്‍, ആഘോഷക്കമ്മിറ്റി കണ്‍വീനര്‍ കെ.ഗണേഷ് എന്നിവര്‍ നേതൃത്വംനല്‍കി. ഡിസംബര്‍ 5 നാണ് കൊടകര ഷഷ്ഠി. ഇതോടനുബന്ധിച്ച് 3 ന് വൈകീട്ട് പൂനിലാര്‍ക്കാവില്‍ പാനകപൂജ, 4 ന് വൈകീട്ട് 7 ന് എതിരേല്‍പ്പ്, ,ഷഷ്ഠിദിവസം രാവിലെ 6.30 ന് പൂനിലാര്‍ക്കാവില്‍നിന്നും അഭിഷേകക്കാവടി, 9 ന് കാവടിസെററ് പുറപ്പാട്, വൈകീട്ട് 7 ന് കുന്നത്തൃക്കോവിലിലേക്ക് ഭസ്മക്കാവടി, രാത്രി 9 മുതല്‍ കാവടിയാട്ടം എന്നിവയാണ് ആതിഥേയകാവടിസംഘത്തിന്റെ പരിപാടികള്‍. ഇതോടനുബന്ധിച്ച് പത്രസമ്മേളനത്തില്‍ ഭരാവാഹികളായ കെ.ഗണേഷ്, രാമചന്ദ്രന്‍ പയ്യാക്കല്‍, വേണുഗോപാല്‍ തച്ചിഞ്ചേരി, മുകുന്ദന്‍ മാടക്കായില്‍, കെഎം.അഭിജിത്ത് എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!