Breaking News

കോണ്‍ഗ്രസ് കൊടകര മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

കൊടകര : കൊടകര ഗ്രാമ പഞ്ചായത്ത് കം ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മാണത്തില്‍ 20 ലക്ഷം രൂപ പഞ്ചായത്തിന് നഷ്ട്രം വരുത്തിയ കേസില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. പ്രസാദന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് കൊടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.

മണ്ഡലം പ്രസിഡന്റ് എം.കെ. ഷൈന്‍ ഉദ്ഘാടനം ചെയ്തു. ഇ. ഗിരീശന്‍, കോടന നാരായണന്‍കുട്ടി, സദാശിവന്‍ കുറുവത്ത്, വിനയന്‍ തോട്ടാപ്പിള്ളി, ജയന്‍ കടമ്പോട്ട് പറമ്പില്‍, ജസ്റ്റിന്‍ പൊന്‍മിനിശേരി, വി.ആര്‍. രഞ്ജിത്ത്, ടി.പി. കുമാരന്‍, ഡേവീസ് ഈച്ചരത്ത്, മിനി ദാസന്‍, പ്രനില ഗിരീശന്‍, ഉഷ സത്യന്‍, ഡെല്‍വിന്‍ വര്‍ഗീസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!