Breaking News

പഞ്ചാക്ഷരീമന്ത്രം മുഴങ്ങി; മഹാശിവരാത്രി ഭക്തിസാന്ദ്രം

കൊടകര: പഞ്ചാക്ഷരീമന്തങ്ങളാല്‍ ഭക്തലക്ഷങ്ങള്‍ മഹാദേവനെ സ്തുതിച്ച പുണ്യദിനമായ മഹാശിവരാത്രിയോടനുബന്ധിച്ച് ക്ഷേത്രങ്ങളില്‍ വന്‍തിരക്ക് അനുഭവപ്പെട്ടു.

നെല്ലായി വയലൂര്‍ മഹാദേവക്ഷേത്രത്തില്‍ രാവിലെ ഭക്തിഗാനമേള, ശിവേലി, പഞ്ചാരിമേളം, വൈകീട്ട് ഭക്തിഗാനമേള, രാത്രി പടിഞ്ഞാറെ നടയില്‍ എഴുന്നള്ളിപ്പ്, പഞ്ചവാദ്യം എന്നിവയുണ്ടായി. രാവിലെ നടന്ന മേളത്തിന് പെരുവനം സതീശന്‍മാരാര്‍ നേതൃത്വം നല്‍കി. പള്ളിവേട്ടദിനമായ ഇന്ന് രാവിലെ 9 ന് ശിവേലി, വൈകീട്ട് 5.30 ന് അക്ഷരശ്ലോകസദസ്സ്, 7.30 ന് തായമ്പക,രാത്രി 9 ന് പള്ളിവേട്ട, 9 ന് തിരുവാതിരക്കളി എന്നിവയും നാളെ രാവിലെ നെല്ലായി മഹാമുനിമംഗലം മഹാവിഷ്ണുക്ഷേത്രക്കടവില്‍ ആറാട്ടുംഉണ്ടാകും.

കൊടകര: കുന്നത്തോവില്‍ ശിവക്ഷേത്രത്തില്‍ ശിവരാത്രിയോടനുബന്ധിച്ച് പ്രത്യേകപൂജകളും ധാരയും നടന്നു. നവകം,പഞ്ചഗവ്യം, ശ്രീഭൂതബലി, 1008 കുടം ധാര എന്നിവയുണ്ടായി. ചടങ്ങുകള്‍ക്ക് തന്ത്രിമാരായ തെക്കേടത്ത് പെരുമ്പടപ്പ് ജാതവേദന്‍നമ്പൂതിരി, അഴകത്ത് ഹരിദത്തന്‍നമ്പൂതിരി ,മേല്‍ശാന്തി നന്ത്യാര്‍ളിമൂര്‍ക്കനാട്ട് ശ്രീധരന്‍നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിച്ചു. ക്ഷേത്രഭരണസമിതിഭാരവാഹികളായ എം.എല്‍.വി നായര്‍, ഇ.രവീന്ദ്രന്‍, ഗോപി കിരിംപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

കൊടകര: പന്തല്ലൂര്‍ ചെങ്ങാന്തുരുത്തി ശിവ-ശക്തി മഹാവിഷ്ണു ക്ഷേത്രത്തില്‍ മഹാശിവരാത്രി യോടനുബന്ധിച്ച് ക്ഷേത്രച്ചടങ്ങുകള്‍ക്ക് ശേഷം നിര്‍ധനര്‍ക്ക് ചികിത്സാധനസഹായവിതരണം, വിദ്യാഭ്യാസഅവാര്‍ഡ് വിതരണം, കുട്ടികളുടെ കലാവിരുന്ന്, സമ്മാനദാനം,് ഭജന എന്നിവയണ്ടായി. ഇന്ന് രാവിലെ 2.15 മുതല്‍ ക്ഷേത്രത്തോടുചേര്‍ന്ന കുറുമാലിപ്പുഴക്കടവില്‍ പിതൃബലിതര്‍പ്പണം,തിലഹോമം എന്നിവ നടക്കും. ക്ഷേത്രച്ചടങ്ങുകള്‍ക്ക് തന്ത്രി അഴകത്ത് മാധവന്‍ നമ്പൂതിരി, മേല്‍ശാന്തി കൈമുക്ക് പ്രകാശന്‍ നമ്പൂതിരി എന്നിവരുടെ പിതൃബലിതര്‍പ്പണച്ചടങ്ങുകള്‍ക്ക് അഴകം ഹരികൃഷ്ണന്‍ ഇളയതും കാവനാട് സുരേഷ് ശാന്തിയും കാര്‍മികത്വം വഹിക്കും.

കൊടകര: മഹാശിവരാത്രിയോടനുബന്ധിച്ച് പുത്തുകാവ് ഈശ്വരമംഗലം ശിവക്ഷേത്രത്തില്‍ പ്രത്യേകപൂജകള്‍ നടക്കും. രാവിലെ നവകം,പഞ്ചഗവ്യം എന്നവിയുണ്ടാകും. ചടങ്ങുകള്‍ക്ക് തന്ത്രി അഴകത്ത് മാധവന്‍നമ്പൂതിരി, മേല്‍ശാന്തി അഴകത്ത് മഠത്തില്‍ മോഹനന്‍ എമ്പ്രാന്ത്രി എന്നിവര്‍ കാര്‍മികത്വം വഹിച്ചു.

കൊടകര: കനകമല കലേടം ക്ഷേത്രത്തില്‍ ശിവരാത്രിമഹോത്സവത്തോടനുബന്ധിച്ച് 1008 കുടം ധാര,മൃത്യുഞ്ജയഹോമം, വൈകീട്ട് കുട്ടികളുടെ കലാപരിപാടി, അന്നദാനം എന്നിവയുണ്ടായി. ഇന്ന് പുലര്‍ച്ചെ പിതൃബലിതര്‍പ്പണം നടക്കും. ചടങ്ങുകള്‍ക്ക് ക്ഷേത്രം മേല്‍ശാന്തി എം.എസ്.വിനു നേതൃത്വം നല്‍കി.

കൊടകര: മറ്റത്തൂര്‍ കടശ്ശപുരം ക്ഷേത്രം, ചെമ്പുച്ചിറ ശിവക്ഷേത്രം, പന്തല്ലൂര്‍ സര്‍വലോകേശമംഗലം ക്ഷേത്രം, ചെങ്ങാലൂര്‍ ഈശാനിമംഗലം ശിവക്ഷേത്രം, ചെങ്ങാലൂര്‍ എടത്തൂട്ട് ശിവക്ഷേത്രം, വിളക്കപ്പാടി ക്ഷേത്രം, കുണ്ടുക്കടവ് മഹാദേവക്ഷേത്രം എന്നിവിടങ്ങളിലും ശിവരാത്രി ആഘോഷിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!