Breaking News

കൊടകരയിലെ വിവിധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഇനി ഒരു കുടക്കീഴില്‍; കൊടകര മിനിസിവില്‍സ്റ്റേഷന്‍ ഉദ്ഘാടനം ഞായറാഴ്ച

കൊടകര : കൊടകരയിലെ വിവിധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഇനി ഒരു കുടക്കീഴില്‍. കൊടകരടൗണിലെ ചാലക്കുടി ബസ്സ്‌റ്റോപ്പിനുസമീപം വില്ലേജോഫീസ് പ്രവര്‍ത്തിച്ചിരുന്നിടത്താണ് സിവില്‍സ്റ്റേഷന്‍കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. ബി.ഡി.ദേവസി എം.എല്‍.എയുടെ ആസ്തിവികസനഫണ്ട് 2.20 കോടി രൂപ ചെലവിട്ടാണ് സിവില്‍സ്റ്റേഷന്‍കെട്ടിടം പണി പൂര്‍ത്തീകരിച്ചത്.

കൊടകര പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസ്, വില്ലേജോഫീസ്, ചെറുകിടജലസേചനവകുപ്പ് അസി.എന്‍ജിനീയറുടെ ഓഫീസ്. ഐ.സി.ഡി.എസ് ഓഫീസ്, കെ.എസ്.ഇ.ബി സെക്ഷന്‍ഓഫീസ് എന്നിവയാണ് ആദ്യഘട്ടത്തില്‍ മിനിസിവില്‍സ്റ്റേഷനിലേക്കുമാറ്റുന്നത്. താമസിയാതെ 3 ഓഫീസുകൂടി ഇതിലേക്ക് മാറ്റും. ഇന്ന് വൈകീട്ട് 4 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

മന്ത്രി ഇ.ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ എ.സിമൊയ്തീന്‍, സി.രവീന്ദ്രനാഥ്, ഇന്നസെന്റ് എം.പി, ബി.ഡി.ദേവസി എം.എല്‍.എ എന്നിവര്‍ പങ്കെടുക്കും.കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ആര്‍.പ്രസാദന്‍, സ്റ്റാന്ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ജോയ് നെല്ലിശ്ശേരി, ചാലക്കുടി തഹസില്‍ദാര്‍ പി.എസ്.മധുസൂദനന്‍, പൊതുമരാമത്തുവകുപ്പ് അസി.എന്‍ജിനീയര്‍ കെ.സ്മിത എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!