Breaking News

കേരളത്തിലെ ആദ്യത്തെ എയ്‌റോ സ്‌പേസ് ക്ലബ്ബ് സഹൃദയ കോളേജില്‍ തുടങ്ങി.

കൊടകര സഹൃദയ എഞ്ചിനീയറിംഗ് കോളേജില്‍ എയ്‌റോ സ്‌പേസ് ക്ലബ്ബ് മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവുമായ പദ്മശ്രീ എം.സി. ദത്തന്‍ ഉദ്ഘാടനം ചെയ്യുന്നു.

റോക്കറ്റ് സ്വന്തമായി നിര്‍മിച്ച് സഹൃദയയിലെ വിദ്യാര്‍ത്ഥികള്‍
കൊടകര.തങ്ങള്‍ തന്നെ നിര്‍മിച്ച റോക്കറ്റ് ആകാശത്തിന്റെ അനന്ത വിഹായസ്സിലേക്ക് പറന്നുയര്‍ന്നപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആത്മ നിര്‍വൃതി.സഹൃദയയിലെ എയ്‌റോ സ്‌പേസ് ക്ലബ്ബില്‍ അംഗങ്ങളായ വിദ്യാര്‍ത്ഥികളാണ് റോക്കറ്റ് നിര്‍മിച്ചത്.റോക്കറ്റ് വിക്ഷേപണത്തോടെ കേരളത്തിലെ ആദ്യത്തെ എയ്‌റോ സ്‌പേസ് ക്ലബ്ബ് കൊടകര സഹൃദയ എഞ്ചിനീയറിംഗ് കോളേജില്‍ തുടങ്ങി.

തിരുവനന്തപുരം വിക്രം സാരാഭായി സ്‌പേസ് സെന്റര്‍ മുന്‍ ഡയറക്ടറും കേരള മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവുമായ പദ്മശ്രീ എം.സി. ദത്തന്‍ ക്ലബ്ബ ഉദ്ഘാടനം ചെയ്തു.ഇരിങ്ങാലക്കുട ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ അദ്ധ്യക്ഷത വഹിച്ചു ഉദ്ഘാടനത്തിനോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ തന്നെ തയ്യാറാക്കിയ മിനി റോക്കറ്റ് 700 അടി ഉയരത്തിലേക്ക് വിക്ഷേപിച്ചു.എയ്‌റോ സ്‌പേസ് രംഗത്ത് വരും കാലത്ത് അനന്തമായ തൊഴില്‍ അവസരങ്ങളാണ് സൃഷ്ടിക്കപ്പെടാന്‍ പോകുന്നത്.ഇതിലേക്കായി വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുകയാണ് എയ്‌റോ സ്‌പേസ് ക്ലബ്ബിന്റെ ലക്ഷ്യം.

ഗ്ലോബല്‍ എയ്‌റോ സ്‌പോര്‍ട്‌സിന്റെയും,തൃശ്ശൂര്‍ ലയണ്‍സ് ക്ലബ്ബിന്റെയും സഹകരണത്തോടെയാണ് ക്ലബ്ബ് തുടങ്ങുന്നത്.
താരതമ്യേന പുതുമയാര്‍ന്ന എയ്‌റോ സ്‌പേസ് രംഗത്ത് കേരളത്തിലെ ഒരു സ്ഥാപനം ഇത്ര വിപുലമായ പദ്ധതി ആവിഷ്‌ക്കരിക്കുന്നത് ഇത് ആദ്യമായിട്ടാണ്.

ലോ ആള്‍ട്ടിറ്റിയൂഡ് റോക്കറ്റുകളുടെ രൂപകല്‍പനയും നിര്‍മാണവും അടിസ്ഥാനമാക്കി വര്‍ക്ക്‌ഷോപ്പുകളും സെമിനാറുകളും ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കാറുളള കാന്‍സാറ്റ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ത്ഥികളെ സജ്ജരാക്കാനാണ് ശ്രമം. ഇതോടൊപ്പം സ്റ്റുഡന്റ് പ്രൊജക്ടുകള്‍ക്ക് ആവശ്യമായ സാങ്കേതിക ഉപദേശങ്ങള്‍ നല്‍കുവാനും ക്ലബ്ബിന്റെ പ്രവര്‍ത്തനത്തിലൂടെ ലക്ഷ്യമിടുന്നുണ്ട്.

ഉദ്ഘാടന ചടങ്ങില്‍ സഹൃദയ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മോണ്‍.ഡോ.ലാസര്‍ കുറ്റിക്കാടന്‍,സഹൃദയ ഡയറക്ടര്‍ ഫാ.ഡോ.ജോസ് കണ്ണമ്പുഴ,ഗ്ലോബല്‍ എയ്‌റോ സ്‌പോര്‍ട്‌സ് സ്ഥാപകന്‍ എം.രാധാകൃഷ്ണന്‍ മേനോന്‍, ലയണ്‍സ് ക്ലബ്ബ് വൈസ.് ഡിസ്ട്രിക് ഗവര്‍ണര്‍ ഇ.ഡി.ദീപക്,സഹൃദയ ജോ.ഡയറക്ടര്‍ ഡോ.സുധ ജോര്‍ജ് വളവി, പ്രിന്‍സിപ്പല്‍ ഡോ.നിക്‌സണ്‍ കുരുവിള,അഡൈ്വസര്‍ പ്രൊഫ.കെ.ടി.ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.ലയണ്‍സ് ക്ലബ്ബ് ഓഫ് ട്രിച്ചൂര്‍ പ്രസിഡന്റ് ജെയിംസ് വളപ്പില റോക്കറ്റ് കിറ്റ് വിതരണവും സഹൃദയ കോളേജ് ലയണ്‍സ് ക്യാമ്പസ് ക്ലബ്ബ് ഉദ്ഘാടനവും നിര്‍വ്വഹിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!