Breaking News

ജില്ലാതല ഉപഭോക്തൃപഠന ശിബിരം നടത്തി

ജില്ലാതല ഉപഭോക്തൃപഠനശിബിരം കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് പ്രിന്‍സ് തെക്കന്‍ ഉദ്ഘാടനം ചെയ്യുന്നു.

കൊടകര : കൊടകര പഞ്ചായത്ത് ഉപഭോക്തൃസമിതിയുടെ നേതൃത്വത്തില്‍ പേരാമ്പ്രയില്‍ വെച്ച് ഉപഭോക്തൃപ്രവര്‍ത്തകര്‍ക്കായി ജില്ലാതല ഉപഭോക്തൃപഠനശിബിരം നടത്തി. കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് പ്രിന്‍സ് തെക്കന്‍ ഉദ്ഘാടനം ചെയ്തു.

കൊടകര പഞ്ചായത്ത് ഉപഭോക്തൃസമിതി പ്രസിഡന്റ് പുഷ്പാകരന്‍ തോട്ടുപ്പുറം അദ്ധ്യക്ഷത വഹിച്ചു. കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജെറിന്‍ ജോണ്‍ പടയാട്ടില്‍ മുഖ്യാതിഥിയായിരുന്നു. അഡ്വ. എ.ഡി. ബെന്നി, വിത്സന്‍ പണ്ടാരവളപ്പില്‍, അഡ്വ. കുരുവിള ജോണ്‍, പി.ടി. റപ്പായി, പുഷ്പാകരന്‍ തോട്ടുപുറം, ബാബു ഐസക് ആലപ്പാട്ട്, വി.കെ. സുബ്രഹ്മണ്യന്‍, പാലി ഉപ്പുംപറമ്പില്‍, പി.ജെ. ഡേവിഡ്, നോബിള്‍ ജോര്‍ജ്ജ് മഞ്ഞളി എന്നിവര്‍ പ്രസംഗിച്ചു. പഠനശിബിരത്തില്‍ വെച്ച് പ്രിന്‍സ് തെക്കനേയും, ജെറിന്‍ ജോണിനേയും ആദരിച്ചു.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!