Breaking News

എം മഞ്ജുഷ ടീച്ചര്‍ മെമ്മോറിയല്‍ ജില്ലാ തല കവിത മത്സരം

 

മറ്റത്തൂര്‍ : മറ്റത്തൂര്‍ ഡോട്ട് ഇന്‍ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ മറ്റത്തൂര്‍ ശ്രീകൃഷ്ണ ഹൈസ്‌കൂള്‍ അധ്യാപികയും സാഹിത്യാസ്വാദകയും കലാകാരിയുമായിരുന്ന എം.മഞ്ജുഷ ടീച്ചറുടെ രണ്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ജൂനിയര്‍ സീനിയര്‍ വിഭാഗങ്ങളിലായി തൃശൂര്‍ ജില്ലാതല കവിതാമത്സരം സംഘടിപ്പിക്കുന്നു.

പതിനെട്ടു വയസ്സ് വരെയുള്ളവര്‍ക്ക് ജൂനിയര്‍ വിഭാഗത്തിലും അതിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് സീനിയര്‍ വിഭാഗത്തിലും മത്സരിക്കാവുന്നതാണ്,

വിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡും പുരസ്‌കാരങ്ങളും എം.മഞ്ജുഷ ടീച്ചര്‍ അനുസ്മരണ യോഗത്തില്‍ വച്ച് വിതരണം ചെയ്യുന്നതാണ് . മത്സരത്തിനുള്ള കവിതകള്‍ 2018 ജനുവരി 25 നു മുന്‍പായി , ‘ സെക്രട്ടറി , മറ്റത്തൂര്‍ ഡോട്ട് ഇന്‍ സാംസ്‌കാരിക വേദി , മറ്റത്തൂര്‍ .പി.ഒ – 680 684 ‘ എന്ന വിലാസത്തില്‍ അയച്ചു തരേണ്ടതാണ് .

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!