Breaking News

പൂനിലാര്‍ക്കാവില്‍ കാര്‍ത്തിക പുറപ്പാട്

കൊടകര: പൂനിലാര്‍ക്കാവ്‌ദേവീക്ഷേത്രത്തില്‍ 21 നാണ് കാര്‍ത്തിക പുറപ്പാട്. രാവിലെ 8 ന് കൊടിയേറും. അന്നുമുതല്‍ ദിവസവും രാവിലെ ക്ഷേത്രക്കുളത്തില്‍ ഭഗവതിയുടെ ആറാട്ട് നടക്കും. അന്നേദിവസം രാവിലെ ഉളഉമ്പത്തുംകുന്ന്, പേപ്പര്‍കമ്പനി പരിസരം, കാവുംതറ എന്നിവിടങ്ങളില്‍ പറയെടുപ്പും വൈകീട്ട് പടിഞ്ഞാറെകുന്നത്ത് മനയ്ക്കല്‍ ഇറക്കിപൂജയും ഉണ്ടാകും. 26 ന് പെരുവനം പൂരത്തിലും 29 ന് ആറാട്ടുപുഴയിലെ ദേവസംഗമത്തിലും ഭഗവതി പങ്കെടുക്കും.

30 ന് വൈകീട്ട് കുന്നത്തൃക്കോവില്‍ ശിവക്ഷേത്രത്തില്‍ നിന്നും പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ഭഗവതിയെ എഴുന്നള്ളിച്ച് പൂനിലാര്‍ക്കാവിലെത്തി പാണ്ടിമേളത്തിനും കൊടിയ്ക്കല്‍ പറയ്ക്കും ശേഷം പൂരത്തിന് സമാപനമാകും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!