Breaking News

എസ്.എന്‍.ഡി.പി. യോഗം കൊടകര യൂണിയന്‍ യൂത്ത്മൂവ്വ്മെന്റ് വാര്‍ഷികപൊതുയോഗവും തിരഞ്ഞെടുപ്പും നടത്തി

കൊടകര : എസ്.എന്‍.ഡി.പി. യോഗം കൊടകര യൂണിയന്‍ യൂത്ത് മൂവ്വ്മെന്റ് വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടത്തി. യൂത്ത്മൂവ്വ്മെന്റ് യൂണിയന്‍ പ്രസിഡന്റ് അനില്‍കുമാര്‍ ഞാറ്റുവെട്ടി അദ്ധ്യക്ഷത വഹിച്ചു. എസ്.എന്‍.ഡി.പി. കൊടകര യൂണിയന്‍ സെക്രട്ടറി കെ.ആര്‍. ദിനേശന്‍ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

കൊടകര യൂണിയന്‍ പ്രസിഡന്റ് സുന്ദരന്‍ മൂത്തമ്പാടന്‍ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് മൂവ്വ്മെന്റ് ജില്ലാസെക്രട്ടറി പി.എസ്. രാധാകൃഷ്ണന്‍, യൂത്ത്മൂവ്വ്മെന്റ് ജില്ലാകമ്മിറ്റിയംഗം അനൂപ് കെ. ദിനേശന്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. യൂണിയന്‍ യൂത്ത്മൂവ്വ്മെന്റ് സെക്രട്ടറി ചന്ദ്രശേഖരന്‍ മൂത്തമ്പാടന്‍, പി.കെ. സുഗതന്‍, സൂരജ് കെ.എസ്, ജോഷി ഇ.എം, അനില്‍കുമാര്‍ എ.കെ, ലൗലി സുധീര്‍ബേബി, വിശ്വംഭരന്‍ ശാന്തികള്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി അനില്‍കുമാര്‍ ഞാറ്റുവെട്ടി (പ്രസിഡന്റ്), വിഷ്ണു കൈപുഴ (വൈ.പ്രസിഡന്റ്), സജിത്ത് (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!