Breaking News

കൊടകര ഗ്രാമപഞ്ചായത്ത് ലോക പരിസ്ഥിതിദിനം ആചരിച്ചു; പാരിസ്ഥിതിക ജാഗ്രത സംസ്‌കാരത്തിന്റെ ഭാഗമായി മാറണം : ടി.ഡി.രാമകൃഷ്ണന്‍

കൊടകര: പാരിസ്ഥിതിക ജാഗ്രത സംസ്‌കാരത്തിന്റെ ഭാഗമായി മാറണമെന്ന് പ്രശസ്ത എഴുത്തുകാരന്‍ ടി.ഡി.രാമകൃഷ്ണന്‍ പറഞ്ഞു.കൊടകര ഗ്രാമപഞ്ചായത്തിന്റെ ലോക പരിസ്ഥിതി ദിനാചരണം കമ്യൂണിറ്റി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ആര്‍.പ്രസാദന്‍ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥി കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അമ്പിളി സോമന്‍ ഹരിത പ്രതിജ്ഞ ചൊല്ലി കൊടുത്തു. പൊതു വിദ്യാലയങ്ങളില്‍ നിന്ന് എസ് എസ് എല്‍ സി ,പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരേയും ,നൂറു ശതമാനം വിജയം കൈവരിച്ച വിദ്യാലയങ്ങളേയും ചടങ്ങില്‍ അനുമോദിച്ചു.

ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ജെ.ഡിക്‌സണ്‍ തൈ വിതരണം ചെയ്തു. വൈസ് പ്രസിഡണ്ട് കെ.എസ്.സുധ, ക്ഷേമകാര്യ ചെയര്‍പേഴ്‌സണ്‍ വിലാസിനി ശശി ,വികസന കാര്യ ചെയര്‍മാന്‍ ജോയി നെല്ലിശ്ശേരി ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി.വി. ജസ്റ്റിന്‍ ,ജിനി മുരളി ,വാര്‍ഡ് മെമ്പര്‍മാരായ കെ.എ. തോമാസ് ,വി.കെ.സുബ്രഹ്മണ്യന്‍ ,പരിസ്ഥിതി പ്രവര്‍ത്തകന്‍ എം.മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.എല്‍.പാപ്പച്ചന്‍ സ്വാഗതവും ,ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ജി.സബിത നന്ദിയും പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!