Breaking News

“സഹസ്രാദരം”- സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനവും ബ്രോഷര്‍ പ്രകാശനവും ജൂണ്‍ പത്തിന്

കൊടകര : ഗുരുക്കന്മാരില്‍ നിന്നും ഉപാസനയോടെ തനിക്ക് ലഭിച്ച വാദ്യ വിദ്യ ആയിരക്കണക്കിന് വരുന്ന ശിഷ്യര്‍ക്ക് പകര്‍ന്നുനല്‍കുകയും മധ്യകേരളത്തിലെ മഹനീയ ക്ഷേത്രസന്നിധികളില്‍ ആത്മാര്‍ത്ഥവും ആസ്വാദകരവുമായ വിധത്തില്‍ മേള കല അവതരിപ്പിക്കുകയും ചെയ്യുന്ന അനുഗ്രഹീത കലാകാരനാണ് കൊടകര ഉണ്ണി.

ഈ എളിയ കലാകാരനെ തങ്ങളാല്‍ കഴിയും വിധം ആദരിക്കുക എന്നത് ശിഷ്യരുടെയും വിവിധ ക്ഷേത്ര സമിതികളുടെയും ആഗ്രഹമാണ്. 2018 സെപ്റ്റംബര്‍ ഒമ്പതിന് കൊടകരയില്‍ വെച്ച് സഹസ്രാദരം എന്ന പേരില്‍ സമാദരണം നടത്താനാണ് ആലോചിക്കുന്നത്.

ഇതോടനുബന്ധിച്ച് സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനവും ആദ്യ ബ്രോഷര്‍ പ്രകാശനവും 2018 ജൂണ്‍ പത്തിന് ഞായറാഴ്ച വൈകിട്ട് മൂന്നിന് കൊടകര കാവില്‍ എന്‍ എസ് എസ് ഹാളില്‍ നടക്കുകയാണ്. സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമനും ബ്രോഷര്‍ പ്രകാശനവും ബി ഡി ദേവസി എംഎല്‍എയും നിര്‍വഹിക്കും. എല്ലാ നാട്ടുകാരും സഹപ്രവര്‍ത്തകരും, ആസ്വാദകരും, ശിഷ്യരും ഇതൊരു ക്ഷണമായി സ്വീകരിച്ചു ഈ പരിപാടിയില്‍ പങ്കെടുത്തു വിജയിപ്പിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!