Breaking News

ദുരിതക്കരയായി കൊടകര

കൊടകര: കളിമണ്‍വ്യവസായത്തിന്റേയും കാവടിയാട്ടത്തിന്റേയും നാടായ കൊടകര ദുരിതക്കരയായി മാറിയദിനങ്ങളായിരുന്നു കടന്നുപോയത്. സ്വാതന്ത്ര്യദിനത്തില്‍ അര്‍ധരാത്രിയോടെ തുടങ്ങിയ പ്രളയക്കെടുതികളുടെ കയത്തില്‍നിന്നും സാവകാശം നടന്നുനീങ്ങുകയാണ് ഇവിടത്തെ നിവാസികള്‍.

കൊടകര,മറ്റത്തൂര്‍, പറപ്പൂക്കര പഞ്ചായത്തുകളിലെ ആയിരക്കണക്കിനുവീടുകള്‍ പെരുമഴയുടെ പകലിരവുകള്‍ താണ്ടിയെണീറ്റത് ദുരിതക്കയത്തിന്റെ തീരത്തേക്കായിരുന്നു. 19 വാര്‍ഡുകളുള്ള കൊടകര പഞ്ചായത്തിലെ കാവില്‍പ്പാടം, കാവുംതറ, ബല്‍ച്ചിറ, കുഴിക്കാണി, അഴകം, വെല്ലപ്പാടി, തേശ്ശേരി, മരത്തംപിള്ളി, കാരൂര്‍, മനക്കുളങ്ങര, കൊടകര പടിഞ്ഞാട്ടുംമുറി എന്നിങ്ങനെ ഒട്ടുമിക്കയിടങ്ങളും വെള്ളത്തിലായി.

പറപ്പൂക്കര പഞ്ചായത്തിലെ കൊളത്തൂരും നെല്ലായിയും വയലൂരും നിരവധി വീടുകള്‍ വെള്ളത്തില്‍ മുങ്ങി. ദേശീയപാതയില്‍ കൊളത്തൂരില്‍ പുഴകവിഞ്ഞും പാടംനിറഞ്ഞുമൊഴുകിയ വെള്ളം ദേശീയപ ാതയിലെ ഗതാഗതം മുടക്കി കുത്തിയൊഴുകി. ദേശീയപാതയുടെ പലഭാഗവും അടര്‍ന്നുമാറി. കുഴികള്‍ നിറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!