പ്രളയദുരിതത്തിലും കൊടകരയുടെ സ്വന്തം തൃക്കാക്കരയപ്പനുകള്‍ വിപണികീഴടക്കുന്നു

കൊടകര: മണിമന്ദിരങ്ങളെ വിറപ്പിക്കുകയും മനസ്സാക്ഷിയെ വിറങ്ങലിപ്പിക്കുകയു ചെയ്ത പ്രളയത്തിന്റെ ദുരിതം തോര്‍ന്നിട്ടില്ലെങ്കിലും കൊടകരയുടെ സ്വന്തം തൃക്കാക്കരയപ്പനുകള്‍ വിപണികള്‍ കീഴടക്കുകയാണ്.

കള്ളക്കര്‍ക്കിടകമെത്തിയപ്പോള്‍തന്നെ കൊടകരയിലെ കുംഭാരത്തെരുവുകളില്‍ ഈ തൃക്കാക്കരയപ്പനുകളുടെ നിര്‍മാണം ആരംഭിച്ചിരുന്നു. പരമ്പരാഗത കളിമണ്‍പാത്രനിര്‍മാണതൊഴിലില്‍നിന്ന് പുതിയ തലമുറ വര്‍ഷങ്ങള്‍ക്കുമുമ്പേ പിന്‍വാങ്ങിയെങ്കിലും ഓണക്കാലത്ത് കൊടകര കുംഭാരത്തെരുവിലെ പലകുടുംബങ്ങളിലും തൃക്കാക്കരയപ്പന്‍ നിര്‍മാണം സജീവമാണ്.

നിരവധി തൃക്കാക്കരപ്പനുകള്‍ ഓരോവീടുകളിലും നിര്‍മിക്കുന്നുണ്ട്.ഓണമെത്തിയതോടെ അവയെ വിപണിയിലെത്തിക്കാന്‍ അവസാനവട്ടമിനുക്കുപണികളിലായിരുന്നു ഒട്ടനവധി നാളുകളായിരുന്നു ഈ കുശവസമുദായംഗങ്ങള്‍. കളിമണ്ണിലെ കരവിരുതില്‍ മെനഞ്ഞെടുത്ത തൃക്കാക്കരയപ്പനുകളെ വിപണിയിലേക്കേത്തിക്കുന്നതിനിടയ്ക്കാണ് അത്തംനാളില്‍ രാത്രിയോടെ ആരംഭിച്ച ദുരിതപ്പെരുമഴ ഈ കളിമണ്‍തൊഴിലാളികളുടെ പ്രതീക്ഷകളെ പിഴുതെറിഞ്ഞത്.

കുഭാരക്കോളനിയിലെ മ ുഴുവന്‍ വീടുകളിലും വെള്ളം കയറിയിരുന്നില്ലെങ്കിലും നാളുകള്‍ക്കുംമ ുമ്പേ ഉണ്ടാക്കിവച്ച തൃക്കാക്കരയപ്പനുകള്‍ക്ക് ഇക്കുറി വിപണനസാധ്യതകുറയുമെന്ന് ഇവര്‍ക്കറിയാമായിരുന്നു. ഇവരില്‍കുറേപ്പേര്‍ കഴിഞ്ഞ അഞ്ചാറുനാള്‍ കൊടകരയിലെ ദുരിതാശ്വാസക്യാമ്പുകളിലായിരുന്നെങ്കിലും ക്യാമ്പില്‍നിന്നും പുറത്തുവന്നതോടെ ആദ്യംതന്നെ ഉണ്ടാക്കിവച്ച തൃക്കാക്കരയപ്പനുകളുമായി കൊടകരയിലേയും സമീപപ്രദേശങ്ങളിലേയും വിപണിയില്‍ എത്തുകയായിരുന്നു.

എന്നാല്‍ പ്രതീക്ഷതുപോലയെല്ല ദുരിതക്കരയില്‍നിന്നും കരകയറിയ കൊടകരയും ടൗണും വേഗത്തില്‍ ഓണത്തിരക്കിലമര്‍ന്നു. കൊടകരയിലെ ഒട്ടനവധി കുംഭാരകുടംബങ്ങളാണ് തൃക്കാക്കരയപ്പനുകളുമായി വിപണിയില്‍ സജീവമായിട്ടുള്ളത്. ജില്ലയിലെ വിവിധകേന്ദ്രങ്ങളില്‍ ഓണക്കാലത്തെ ഐ.ആര്‍.ഡി.പി മേളകളിലും പൊതുനിരത്തുകല്‍ും കൊടകരയില്‍നിന്ന് കളിമണ്‍തൃക്കാക്കരയപ്പനുകള്‍ എത്തുന്നുണ്ട്.

ദുബായിലെ വ്യാപാരകേന്ദ്രത്തിലേക്കും ഗുജറാത്തിലെ മലയാളികളും കുറച്ചുവര്‍ഷങ്ങളായി തൃക്കാക്കരയപ്പനുകള്‍ കൊടകരയില്‍നിന്നും വാങ്ങിക്കൊണ്ടുപോകാറുണ്ട്.ഇക്കുറിയും തൃക്കാക്കരയപ്പന്‍മാര്‍ കടല്‍കടന്നിട്ടുണ്ട്.കര്‍ക്കിടകത്തിനുമുമ്പേ ഓണവിപണിയിലേക്കുള്ള കളിമണ്‍രൂപങ്ങളുടെ പണി ഇവര്‍ തുടങ്ങിയിരുന്നു. സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരും ഓണക്കാലത്തെ നിര്‍മാണങ്ങളിലും ിവപണനത്തിലും ഒത്തൊരുമിച്ചിട്ടുണ്ട്.
5 മുതല്‍ രണ്ടര അടിവരെ ഉയരമുള്ള തൃക്കാക്കരയപ്പനുകള്‍ ഒരുക്കിയിട്ടുണ്ട്.

വലിപ്പത്തിനനുസരിച്ച് തൃക്കാക്കരയപ്പനുകള്‍ക്ക് വിലയില്‍ വ്യത്യാസമ ുണ്ട്. 30 രൂപമുതല്‍ 300 രൂപവരെയുള്ള തൃക്കാക്കരയപ്പനുകളുണ്ട്. തൃക്കാക്കരയപ്പനുകളെക്കൂടാതെ വിവിധദേവന്‍മാരുടേയും ദേവീമാരുടേയും രൂപങ്ങള്‍ കളിമണ്ണില്‍നിര്‍മിച്ചതും വില്‍പ്പനക്കുവച്ചിട്ടുണ്ട്. ഓണവിപണിയിലേക്കാവശ്യമായ മണ്‍പാത്രങ്ങളും കൊടകരയിലെ കുംഭാരവീടുകളില്‍ നിര്‍മിക്കുന്നുണ്ട്. നന്തിക്കരയിലെ ഓട്ടുകമ്പനിയില്‍നിന്നും വാങ്ങിക്കൊണ്ടുവരുന്ന കളിമണ്ണ് ചവിട്ടിക്കുഴച്ച് പ രുവപ്പെടുത്തിയാണ് തൃക്കാക്കരയപ്പനുകള്‍ ഉണ്ടാക്കുന്നത്.

ഉണക്കിയെടുത്തശേഷം നിറം കൊടുക്കും. പണ്ടൊക്കെ ഓട്,ഇഷ്ടിക എന്നിവ പൊടിച്ചാണ് വര്‍ണം ഉണ്ടാക്കിയിരുന്നത്.എന്നാല്‍ ഇപ്പോള്‍ കടയില്‍നിന്നും വാങ്ങുന്ന ചായവും ഉപയോഗിക്കുന്നു. പുതിയ ഡിസൈനുകള്‍ വരച്ചും നിറം കൊടുത്തും ആകര്‍ഷകമായ തൃക്കാക്കരയപ്പനുകളാണ് ഓണത്തെ വരവേല്‍ക്കാന്‍ കൊടകരയില്‍ തയ്യാറായി വില്‍പ്പനക്ക് എത്തിച്ചിരിക്കുന്നത്.

നിര്‍മാണം പൂര്‍ത്തിയായ തൃക്കാക്കരയപ്പനുകള്‍ ഇപ്പോള്‍ ഓണച്ചന്തകല്‍ും പാതയോരങ്ങളിലും വില്‍പ്പനക്ക് വച്ചിട്ടുണ്ട്. ഉത്രാടമായ ഇന്നാണ് ഇവരുടെ പ്രതീക്ഷയുടെ അവസാനനാള്‍. പൊന്നിന്‍ചിങ്ങത്തിലെ തിരുവോണനാളായ നാളെ പുലര്‍ച്ചെ ഈ തൃക്കാക്കരയപ്പനുകള്‍ ഗൃഹാങ്ങണങ്ങളിലെ അണിഞ്ഞൊരുക്കിയ പൂത്തറകളില്‍ പൂവിട്ടുപൂജിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!