Breaking News

കണ്ണുകാണാത്ത മക്കളും കണ്ണീരൊഴുക്കുന്ന രക്ഷിതാക്കളും കാക്കിപ്പടയുടെ കാരുണ്യം; ഭാസ്‌കരഭവനം ക്ലീന്‍

കൊടകര: പ്രളയം തകര്‍ത്തെറിഞ്ഞ പറപ്പൂക്കര പഞ്ചായത്തിലെ നെല്ലായി വയലൂരിലെ വടക്കൂട്ട് ഭാസ്‌കരന്റെ വീട് വൃത്തിയാക്കിയത് കാക്കിപ്പട. കൊടകര പോലീസ് സ്റ്റേഷനിലെ പോലീസുകാരും കേരള ആംഡ് പോലീസും ചേര്‍ന്നാണ് കഴിഞ്ഞ ദിവസം ഏറെ പണിപ്പെട്ട് ഈ വീട് ശുചീകരിച്ചത്.

ഭാസ്‌കരന്റെ മക്കളായ നന്ദകുമാര്‍(31),മകള്‍ നന്ദിനി(27) എന്നിവര്‍ അന്ധരാണ്. ഭാസ്‌കരനും ഭാര്യയും അസുഖബാധിതരാണ്.സര്‍ക്കാരില്‍നിന്നുള്ള പെന്‍ഷനാണ് ഇവരുടെ ഏകവരുമാനമാര്‍ഗം. 15 നു രാത്രിയിലാണ് ഭാസ്‌കരന്റെ വീട് പ്രളയം കയ്യടക്കിയത്. വെള്ളപ്പൊക്കത്തില്‍ ഇവരുടെ വീട്ടിലെ മുഴുവന്‍ സാമഗ്രികളും നശിച്ചിരുന്നു. തുടര്‍ന്ന് നെല്ലായിയിലെ ദുരിതാശ്വാസക്യാമ്പിലായിരുന്നു ഭാസ്‌കരനും കുടുംബവും.

വെള്ളം ശമിച്ച് വീട് തുറന്ന് അകത്തുകടന്നപ്പോള്‍ കണ്ട കാഴ്ച അതിഗുരുതരമായിരുന്നു. വീടിനകത്ത് മുഴുവന്‍ വസ്തുക്കളും ചെളികയറി ഉപയോഗിക്കാനാവാത്തവിധമായിരുന്നു. ശുചീകരണപ്രവൃത്തികളില്‍ കൊടകര സി.ഐ.കെ .സുമഷ്, എസ്.ഐ.സുരാജ്, എ.എസ്.ഐ ഡെന്നി, എസ്.സി.പി.ഒ മാരായ ബിനയന്‍,ആന്റണി,ഗോകുലന്‍,സി.പി.ഒ മാരായ രജീഷ്,വിനോദ്.ഷോജു,ദീപേഷ് എന്നിവരും കെ.എ.പി ഫോര്‍ത്തിലെ 9 സേനാംഗങ്ങളും പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!