Breaking News

ദുരിതാശ്വാസനിധിയിലേക്ക് കൊടകര എസ്.എന്‍.ഡി.പി യൂണിയന്റെ കൈത്താങ്ങ്

 

എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പിള്ളി നടേശന് കൊടകര യൂണിയന്‍ സെക്രട്ടറി കെ.ആര്‍. ദിനേശന്‍ ചെക്ക് കൈമാറുന്നു.കൊടകര:  എസ്.എന്‍.ഡി.പി. യോഗത്തിന്റെ പ്രളയദുരിതാശ്വാസനിധിയിലേക്ക് എസ്.എന്‍.ഡി.പി കൊടകര യൂണിയന്റെ കൈത്താങ്ങ്.കേരളം ഇതിനുമുമ്പൊന്നും കാണാത്തവിധം വിറങ്ങലിച്ചുപോയ പ്രളയത്തിനെത്തുടര്‍ന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പള്ളി നടേശന്റെ നേതൃത്വത്തിലുള്ള യോഗം ദുരിതം അനുഭവിക്കുന്ന പ്രളയബാധികര്‍ക്ക് ആശ്വാസമാകുന്ന പ്രവര്‍ത്തനങ്ങളാണ് ദിവസങ്ങളായി നടത്തിക്കൊണ്ടിരിക്കുന്നത്.

കണിച്ചുകുളങ്ങരയിലെ ദുരിതാശ്വാസക്യാമ്പില്‍ ഇപ്പോഴും ദുരിതബാധിതര്‍ കഴിയുന്നുണ്ടെന്നു മാത്രമല്ല പുതിയ ആളുകള്‍ വന്നുകൊണ്ടുമിരിക്കുന്നുണ്ട്. വിദ്യാലയങ്ങളിലേയും മറ്റും ക്യാമ്പുകളിലുണ്ടായിരുന്നവരാണ് സ്‌കൂളുകള്‍ തുറന്ന സാഹചര്യത്തില്‍ കണിച്ചുകുളങ്ങരയിലെ ക്യാമ്പിലെത്തിയത്. ഇത്തരത്തില്‍ ദുരിതബാധിതര്‍ക്ക് താങ്ങും തണലുമാകുന്ന യോഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും ദുരിതബാധിതര്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് കൊടകര യൂണിയന്‍ ഭാരവാഹികള്‍ കണിച്ചുകുളങ്ങരയിലെത്തിയത്.

കൊടകര എസ്.എന്‍.ഡി.പി യൂണിയന്‍ സെക്രട്ടറി കെ.ആര്‍.ദിനേശന്‍ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ചെക്ക് കൈമാറുകയായിരുന്നു. പ്രസിഡണ്ട് സുന്ദരന്‍ മൂത്തമ്പാടന്‍, വൈസ്പ്രസിഡണ്ട് പി.കെ.സുഗതന്‍,ഡയറക്ടര്‍ബോര്‍ഡംഗങ്ങളായ എന്‍.ബി മോഹനന്‍, ഇ.എം.ജോഷി എന്നിവരും ഒപ്പമുണ്ടായിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!