Breaking News

നടതുറപ്പ് മഹോത്സവം സ്വാഗതസംഘം രൂപീകരിച്ചു

മറ്റത്തൂര്‍ : മറ്റത്തൂര്‍ കടശ്ശപുരം മഹാദേവക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ശ്രീപാര്‍വ്വതി ദേവിയുടെ നടതുറപ്പ് മഹോത്സവം 2018 ഡിസംബര്‍ 23 മുതല്‍ 2019 ജനുവരി 3 വരെ തിയ്യതികളില്‍ നടക്കുകയാണ്. ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.

എം.സി. സുരേന്ദ്രന്‍ ജനറല്‍ കണ്‍വീനറും, ജിനി മുരളി ചെയര്‍പേഴ്സണുമായുള്ള കമ്മറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. മുന്‍ വര്‍ഷങ്ങളിലെ പോലെ വിവിധ ദേശങ്ങളില്‍ നിന്നും താലിവരവ് ഉണ്ടായിരിക്കുന്നതാണ്.

നടതുറപ്പ് മഹോത്സവത്തോടനുബന്ധിച്ച് സ്റ്റേജ് കലാപരിപാടികള്‍ നടത്താന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടതാണെന്ന് താല്‍പര്യപ്പെടുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് – 8592041272

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!