Breaking News

ബിഷപ്പ് ജെയിംസ് പഴയാറ്റില്‍ മെമ്മോറിയല്‍ സംസ്ഥാന സ്‌കൂള്‍ ഷട്ടില്‍ ബാഡ്മിന്റണ്‍ ഡോണ്‍ ബോസ്‌കൊ ജേതാക്കള്‍

സംസ്ഥാന സ്‌കൂള്‍ ഷട്ടില്‍ ബാഡ്മിന്റണ്‍ മത്സരത്തില്‍ ജേതാക്കളായ ഡോണ്‍ ബോസ്‌കൊ ഹയര്‍ സെക്കന്ററി സ്‌കൂളിന് എക്‌സി.ഡയറക്ടര്‍ ഫാ.ജോര്‍ജ് പാറേമാന്‍ ട്രോഫി സമ്മാനിക്കുന്നു

കൊടകര. സഹൃദയ എന്‍ജിനീയറിംഗ് കോളേജില്‍ സംഘടിപ്പിച്ച ബിഷപ്പ് ജെയിംസ് പഴയാറ്റില്‍ മെമ്മോറിയല്‍ സംസ്ഥാന സ്‌കൂള്‍ ഷട്ടില്‍ ബാഡ്മിന്റണ്‍ ഡബിള്‍സ് ടൂര്‍ണമെന്റില്‍ ഇരിങ്ങാലക്കുട ഡോണ്‍ ബോസ്‌കൊ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ജേതാക്കളായി.

ഇരിങ്ങാലക്കുട എസ്.എന്‍. എച്ച്.എസ്.എസ്സിനെയാണ് തോല്പിച്ചത്.സ്‌കോര്‍ (21-12)(21-16).സംസ്ഥാന താരങ്ങളായ ലിഡന്‍ റഹ്മാന്‍,ജോണ്‍ ബനഡിക്ട് എന്നിവരാണ് വിജയികളായത്.സംസ്ഥാന കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള 16 സ്‌കൂള്‍ ടീമുകള്‍ മത്സരങ്ങളില്‍ പങ്കെടുത്തു.

ജേതാക്കള്‍ക്ക് ബിഷപ്പ് മാര്‍ ജെയിംസ് പഴയാറ്റില്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും അയ്യായിരം രൂപ ക്യാഷ് അവാര്‍ഡും രണ്ടാംസ്ഥാനക്കാര്‍ക്ക് മുവ്വായിരം രൂപ ക്യാഷ് അവാര്‍ഡും സമ്മാനിച്ചു.വിജയികള്‍ക്ക് സഹൃദയ എക്‌സി.ഡയറക്ടര്‍ ഫാ.ജോര്‍ജ് പാറേമാന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.ജോ.ഡയറക്ടര്‍ ഡോ.സുധ ജോര്‍ജ് വളവി, ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ പ്രൊഫ. സി.യു. വിജയ്,കണ്‍വീനര്‍ പ്രൊഫ. ദീപക് ജോസഫ്,ഡോ. ആര്‍. സതീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!