Breaking News

ജസ്റ്റിന്‍ പോള്‍ അവിട്ടപ്പിള്ളി ‘ചേഞ്ച്മേക്കേഴ്‌സ് 2020’ ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍

അവിട്ടപ്പിള്ളി : സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളില്‍ നിര്‍ണായക മാറ്റത്തിന് ചാലകശക്തിയായ മലയാളി ഐക്കണുകളെ കണ്ടെത്താനുള്ള ന്യൂഏജ് ഐക്കണ്‍ ‘ചേഞ്ച്മേക്കേഴ്‌സ് 2020’ സീരീസിലെ ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍ മുന്‍നിര അക്കാദമിഷ്യനും മാനേജ്‌മെന്റ് വിദഗ്ദ്ധനുമായ ഡോ: ജസ്റ്റിന്‍ പോള്‍ അവിട്ടപ്പിള്ളി;സ്ഥാനം പിടിച്ചു.

ആഗോള മലയാളി സമൂഹത്തില്‍ അര്‍ത്ഥവത്തായ മാറ്റങ്ങള്‍ക്ക് നാന്ദി കുറിച്ച വ്യക്തികള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍, മുന്നേറ്റങ്ങള്‍ എന്നിവയെ കണ്ടെത്തുന്നതിനായുള്ള ‘ചേഞ്ച്മേക്കേഴ്‌സ് 2020’ സീരീസില്‍ പബ്ലിക്ക് ഓണ്‍ലൈന്‍ വോട്ടിങ്ങിലൂടെയാണ് വിജയികളെ തെരഞ്ഞെടുത്തത്. ലോകമെമ്പാടുമുള്ള മലയാളികളില്‍ നിന്ന് പ്രേക്ഷകര്‍ നിര്‍ദ്ദേശിച്ച 321 പേരില്‍ നിന്ന് ആദ്യഘട്ടത്തില്‍ വിദഗ്ദ്ധസമിതി ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത 100 ഐക്കണുകളെ ന്യൂഏജ് ഐക്കണ്‍ വെബ് പ്ലാറ്റ്‌ഫോമില്‍ ലിസ്റ്റ് ചെയ്യുകയും തുടര്‍ന്ന് മൂന്ന് ഘട്ടങ്ങളായുള്ള പബ്ലിക്ക് വോട്ടിങ്ങിലൂടെ വിജയികളെ കണ്ടെത്തുകയുമാണ് ചെയ്തത്.

11,28,341 പേര്‍ വോട്ട് ചെയ്ത സീരീസിന്റെ ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍ ഡോ: ജസ്റ്റിന്‍ പോള്‍ അവിട്ടപ്പിള്ളിക്ക് പുറമെ മുത്തൂറ്റ് ഫിനാന്‍സ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ അലക്‌സാണ്ടര്‍ ജോര്‍ജ് മുത്തൂറ്റ്, സെലിബ്രിറ്റി ഷെഫും റാവിസ് ഹോട്ടല്‍സ് റിസോര്‍ട്ട്സ് കളിനറി ഡയറക്ടറുമായ സുരേഷ് പിള്ള, സാമൂഹ്യസേവനരംഗത്ത് ശ്രദ്ധേയ സംഭാവനകള്‍ നല്‍കിയ ഗണേശന്‍ എം., വേള്‍ഡ് മലയാളി ഫെഡറേഷന്‍ ചെയര്‍മാന്‍ പ്രിന്‍സ് പള്ളിക്കുന്നേല്‍, ടി. വി. അനുപമ ഐഎഎസ്, പോപ്പീസ് മാനേജിങ് ഡയറക്ടര്‍ ഷാജു തോമസ്, ഇവിഎം ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ സാബു ജോണി, അസറ്റ് ഹോംസ് ഫൗണ്ടറും മാനേജിങ് ഡയറക്ടറുമായ വി. സുനില്‍കുമാര്‍, സ്ട്രക്ചറല്‍ എഞ്ചിനീയറിംഗ് വിദഗ്ദ്ധന്‍ ഡോ: അനില്‍ ജോസഫ് എന്നിവരും ഇടംനേടി.

ആഗോളതലത്തില്‍ ശ്രദ്ധേയരായ എജ്യുക്കേഷനിസ്റ്റുകളുടെ നിരയിലാണ് ജസ്റ്റിന്‍ പോള്‍ അവിട്ടപ്പിള്ളി എന്ന മലയാളിയുടെ സ്ഥാനം. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികള്‍ പിന്തുടരുന്ന നിരവധി പുസ്തകങ്ങളുടെ രചയിതാവ് കൂടിയായ ഈ കൊടകര സ്വദേശി നിലവില്‍ ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് കണ്‍സ്യൂമര്‍ സ്റ്റഡീസിന്റെ ചീഫ് എഡിറ്ററാണ്. ഇതുവരെ 8 പുസ്തകങ്ങള്‍ പൂര്‍ത്തിയാക്കിയ ജസ്റ്റിന്‍ 29 ആം വയസില്‍ ഐഐഎമ്മില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആയിരിക്കെയാണ് ‘ബിസിനസ് എന്‍വയണ്‍മെന്റ്’ എന്ന തന്റെ ആദ്യപുസ്തകം എഴുതിയത്.

ജപ്പാനിലെയും യുഎസിലെയും യൂറോപ്പിലെയും മുന്‍നിര സര്‍വകലാശാലകളിലെ അധ്യാപകനായിരുന്ന അദ്ദേഹം നിലവില്‍ പ്യൂര്‍ട്ടോ റിക്കോ സര്‍വകലാശാലയില്‍ പിഎച്ച്ഡി – എംബിഎ പ്രോഗ്രാമുകളുടെ ഫുള്‍ പ്രൊഫസര്‍ പദവി വഹിക്കുന്നു. ഐഐഎം – കോഴിക്കോട്, എസ്‌ഐബിഎം പൂനെ തുടങ്ങി ഇന്ത്യയിലെ മുന്‍നിര മാനേജമെന്റ് സ്ഥാപനങ്ങളിലെ ഡിസ്റ്റിന്‍ഗ്വിഷ്ഡ് സ്‌കോളര്‍ / ഡിസ്റ്റിന്‍ഗ്വിഷ്ഡ് പദവികളും അദ്ദേഹത്തിന് ലഭിച്ചു.

ന്യൂഏജ് ഐക്കണ്‍ സീരീസില്‍ എട്ടാമത്തേതായ ‘ചേഞ്ച്മേക്കേഴ്‌സ് 2020’ സീരീസില്‍ 16 ലക്ഷത്തിലേറെ പേര്‍ പങ്കാളികളായി. 30 ലക്ഷം പേരിലേക്ക് സീരീസ് കടന്നുചെന്നു. റേറ്റിങ്, ലിസ്റ്റിങ്, പോര്‍ട്ട്ഫോളിയോ മാനേജ്മന്റ് എന്നീ ലക്ഷ്യങ്ങളോടെ രൂപീകരിച്ച ന്യൂഏജ് ഐക്കണ്‍ (newageicon.in) ഈ വിഭാഗത്തില്‍ രാജ്യത്തെ മുന്‍നിര ഡിജിറ്റല്‍ പ്ലാറ്റ്ഫോമാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!