എസ് എസ് എല്‍ സി – പ്ലസ് ടു വാല്യുവേഷന്‍ മാറ്റി വെക്കണമെന്ന് കെ പി എസ് ടി എ .

കൊടകര : കോവി ഡ്  രോഗ വ്യാപനം അതി രൂക്ഷമായ സാഹചര്യത്തില്‍   എസ് എസ് എല്‍ സി – പ്ലസ് ടു മൂല്യ നിര്‍ണ്ണയം അടിയന്തിരമായി മാറ്റി വെക്കണമെന്ന് കേരള പ്രദേശ്‌ സ്കൂള്‍ ടീച്ചേര്‍സ് അസോസിയേഷന്‍ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു . യോഗം കെ പി എസ് ടി എ സംസ്ഥാന സെക്രട്ടറി പി കെ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു .വിദ്യാഭ്യാസ ജില്ല പ്രസിഡന്റ് സി ജെ ദാമു അധ്യക്ഷനായിരുന്നു .
റവന്യൂ ജില്ല സെക്രട്ടറി സാജു ജോര്‍ജ്ജ് , പ്രവീണ്‍ എം കുമാര്‍ . നിധിന്‍ ടോണി . ആന്‍റോ പി തട്ടില്‍ , സുരേഷ് കുമാര്‍  ., എം  ആര്‍ . ആംസന്‍ , പി എ ഫ്രാന്‍സിസ് , കെ വി സുശീല്‍ , കെ വി അജയകുമാര്‍, പി ആര്‍ ചഞ്ചല്‍ , ബി ബിജു , ജോസ് പോള്‍ എന്നിവര്‍ പ്രസംഗിച്ചു .

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!