കൊടകര : പാലപ്പിള്ളി എലിക്കോട് റബര്‍തോട്ടത്തില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി മരിച്ചു. വെള്ളിക്കുളങ്ങര ശാസ്താംപൂവം ആദിവാസികോളിയിലെ കാടര്‍വീട്ടില്‍ കുട്ടന്‍ മകന്‍ സുബ്രന്‍(52) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. വനവിഭവങ്ങളുടെ ശേഖരണാര്‍ഥം എലിക്കോട് വനാതിര്‍ത്തിയില്‍ രണ്ടാഴ്ചമുമ്പാണ് താല്‍ക്കാലിക ഷെഡ്ഡ് കെട്ടി സുബ്രന്‍ താമസം തുടങ്ങിയത്.
കുടിലിന്റെ സമീപത്തുനിന്നും 100 മീറ്റര്‍ അകലെവച്ചാണ് ആന ആന ആക്രമിച്ചത്. വനവിഭവങ്ങള്‍ വില്‍പ്പന നടത്തി തിരിച്ച്് വനാതിര്‍ത്തിയിലെത്തിയ സുബ്രനെ കാട്ടാന ആക്രമിക്കുകയായിരുന്നു.
വനംവകുപ്പും പോലീസുംചേര്‍ന്ന് സുബ്രനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഇതേ സ്ഥലത്ത് ഒറ്റയാന്റെ ആക്രമണത്തില്‍ മാസങ്ങള്‍ക്ക് മ ുമ്പ് ആദിവാസിക്ക് പരിക്കേറ്റിരുന്നു. ഇവിടെ സ്ഥിരമായി ആനശല്യമുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു. സുബ്രന്റെ ഭാര്യ : മായ.മക്കള്‍ : ച്ന്ദ്രിക, പ്രീജ,കേശവന്‍, റീന, ദാസന്‍, സജിക്കുട്ടന്‍, സുപ്രിയ. മരുമക്കള്‍ : ഷാജു,രതീഷ്, രേവതി,രാജേഷ്.