
കൊടകര : ദേശീയപാതയിലേക്ക് നേരിട്ടുള്ള പ്രവേശനം അവസാനിപ്പിക്കുക,
പേരാമ്പ്ര – പെരിങ്ങാംകുളം ഡ്രൈനേജ് നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കുക,
നാടുകുന്ന് – പേരാമ്പ്ര സര്‍വ്വീസ് റോഡിലെ കുഴികള്‍ അടച്ച് ഉടന്‍ സഞ്ചാര യോഗ്യമാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് പേരാമ്പ്ര മേഖലകമ്മിറ്റി യുടെ നേതൃത്വത്തില്‍ സായാഹ്നധര്‍ണ്ണ നടത്തി .ബിജെപി മണ്ഡലം സെക്രട്ടറി ടി. വി. പ്രജിത്ത് അധ്യക്ഷത വഹിച്ചു. കര്‍ഷകമോര്‍ച്ച ജില്ലാകമ്മിറ്റി അംഗം വി. കെ. മുരളി ഉത്ഘാടനം ചെയ്തു. വിഷ്ണു. വി. എസ് സ്വാഗതവും പതിനൊന്നാംവാര്‍ഡ് മെമ്പര്‍ ലത ഷാജു നന്ദിയും പറഞ്ഞൂ, കെ. വി. ബാബു, പി. എം. കൃഷ്ണന്‍കുട്ടി,സജിനി സന്തോഷ്,രെഞ്ചു വട്ടേക്കാട്,വിപിന്‍ വര്‍ഗീസ്, നിജോ ജോസ് എന്നിവര്‍ സംസാരിച്ചു