കൊടകര : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എഴുപത്തി ഒന്നാം ജന്മദിനത്തിൻെറ ഭാഗമായി അദ്ദേഹത്തിന് ആശംസാകാർഡുകൾ അയക്കുന്ന പരിപാടിയുടെ കൊടകര ഞ്ചായത്ത് തല ഉദ്ഘാടനം കൊടകര പോസ്റ്റ് ഓഫീസിൽ ബിജെപി നിയോജകമണ്ഡലം സെക്രട്ടറി ടി.വി. പ്രജിത്ത് ഉത്ഘാടനം ചെയ്തു.
ബിജെപി പഞ്ചായത്ത് ജനറൽ സെക്രട്ടറി പി. എം. കൃഷ്ണൻ കുട്ടി, ജില്ലാ കമ്മിറ്റി അംഗം ശ്രീജിത്ത്, ന്യുനപക്ഷ മോർച്ച പഞ്ചായത്ത് പ്രസിഡന്റ് വിപിൻ വർഗീസ്സ്, പട്ടികജാതി മോർച്ച ജനറൽ സെക്രട്ടറി സജി പുതുശ്ശേരി,നിജോ പുല്ലോക്കാരൻ എന്നിവർ പങ്കെടുത്തു