Breaking News

തുവ്വൂര്‍ രക്തസാക്ഷികള്‍ക്ക് സ്മരണാഞ്ജലി

കൊടകര : മലബാര്‍ മാപ്പിള കലാപത്തിലെ  തുവ്വൂര്‍ കൂട്ടക്കൊലക്ക് 100 വര്‍ഷം തികയുന്നതിനോടനുബന്ധിച്ച് കൊടകരയില്‍ രക്തസാക്ഷി അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തില്‍ സ്മൃതി സന്ധ്യ സംഘടിപ്പിച്ചു.

മാപ്പിള കലാപ രക്തസാക്ഷി അനുസ്മരണസമിതിയുടെ ആഭിമുഖ്യത്തില്‍ രക്തസാക്ഷികള്‍ക്ക് ഐക്യദാര്‍ഢ്യംപ്രഖ്യാപിച്ച് അനുസ്മരണവും പ്രമേയാവതരണവും നടന്നു. തുവ്വൂര്‍ കിണറിന്റെ മാതൃക സ്ഥാപിച്ച് മണ്‍ചെരാതുകള്‍ തെളിയിച്ചും പുഷ്പാര്‍ച്ചന നടത്തിയുമായിരുന്നു അനുസ്മരണം.

പി.കെ.സുബ്രന്‍ അധ്യക്ഷത വഹിച്ചു. ബി.ജെ.പി മേഖലാ ജനറല്‍ സെക്രട്ടറി രവികുമാര്‍ ഉപ്പത്ത് ഉദ്ഘാടനവും മുഖ്യപ്രഭാഷണവും നടത്തി.ആര്‍.എസ്.എസ് ഖണ്ഡ് സംഘചാലക് എന്‍.പി.ശിവന്‍, വിഭാഗ് സംഘചാലക് കെ.ജി.അച്ചുതന്‍ , ജില്ലാകാര്യവാഹ് എം.കൃഷ്ണകുമാര്‍, ബി.ജെ.പി ദേശീയസമിതിയംഗം പി.എസ്.ശ്രീരാമന്‍, ഹിന്ദുഐക്യവേദി  സംസ്ഥാനസെക്രട്ടറി എം.വി.മധുസൂദനന്‍  എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!