
കൊടകര: രാഷ്ട്രീയ സ്വയംസേവക സംഘം തൃശ്ശൂര്‍ വിഭാഗ് ഗോ സേവാ സമിതിയുടെ നേതൃത്വത്തില്‍ നാടന്‍ പശുവിന്റെ പാല്‍ , ചാണകം, മൂത്രം എന്നിവയില്‍ നിന്ന് മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനായി സൗജന്യ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.
കൊടകര കനകമല വട്ടേക്കാട് അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രത്തില്‍ നടന്ന പരിശീലന പരിപാടി തൃശിവപേരൂര്‍ വിഭാഗ് സഹ സംഘചാലക് കെ.വി.അച്ചുതന്‍ ഉദ്ഘാടനം ചെയ്തു. ചാലക്കുടി ജില്ല സംഘചാലക് അഡ്വ.റോഷന്‍ അധ്യക്ഷത വഹിച്ചു. എ.ജയകുമാര്‍, എ.അരുണ്‍, സദാനന്ദ വൈദ്യര്‍ തുടങ്ങിയവര്‍ സംസാരിച്ചു.