Breaking News

കൊടകര ഷഷ്ഠി കൊടിയേറ്റം വെള്ളിയാഴ്ച

കൊടകര : കുന്നതൃക്കോവില്‍ സുബ്രഹ്മണ്യക്ഷേത്രത്തിലെ ഷഷ്ഠിമഹോത്സവത്തിന്റെ കൊടിയേറ്റം വെള്ളിയാഴ്ച രാവിലെ 8 ന് നടക്കും. പൂനിലാര്‍ക്കാവ് ദേവസ്വം ഭാരവാഹികളും നാട്ടുകാരും ചേര്‍ന്നാണ് കൊടിയേറ്റുക.

കൊടിയേറ്റത്തോടനുബന്ധിച്ച് രാവിലെ ക്ഷേത്രത്തില്‍ കളഭാഭിഷേകം നടക്കും. തുടര്‍ന്ന് ഷഷ്ഠിദിവസമായ  9 വരെ ദിവസവും വൈകീട്ട് ക്ഷേത്രത്തില്‍ നിറമാല,ചുറ്റുവിളക്ക് എന്നിവയുണ്ടാകും. ഷഷ്ഠിദിവസം രാവിലെ പൂനിലാര്‍ക്കാവ് ദേവസ്വത്തിന്റേയും വിവിധകാവടിസംഘങ്ങളുടേയും ഭക്തരുടേയും അഭിഷേകവും വൈകീട്ട് എഴുന്നള്ളിപ്പും നടക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!