Breaking News

കൊടകര ഷഷ്ഠിക്ക്  കൊടിയേറി

കൊടകര : കുന്നതൃക്കോവില്‍ സുബ്രഹ്മണ്യക്ഷേത്രത്തിലെ ഷഷ്ഠിമഹോത്സവത്തിന് കൊടിയേറി.   പൂനിലാര്‍ക്കാവ് ദേവസ്വം ഭാരവാഹികളും നാട്ടുകാരും ചേര്‍ന്നാണ് കൊടിയേറ്റിയത്. കൊടിയേറ്റത്തോടനുബന്ധിച്ച് രാവിലെ ക്ഷേത്രത്തില്‍ നവകം,പഞ്ചഗവ്യം,കളഭാഭിഷേകം,ഉച്ചപൂജ, വൈകീട്ട് നിറമാല,ചുറ്റുവിളക്ക് എന്നിവയുണ്ടായി. ഷഷ്ഠിദിവസമായ  9 വരെ ദിവസവും വൈകീട്ട് ക്ഷേത്രത്തില്‍ നിറമാല,ചുറ്റുവിളക്ക് എന്നിവയുണ്ടാകും.

ഷഷ്ഠിദിവസം രാവിലെ പൂനിലാര്‍ക്കാവ് ദേവസ്വത്തിന്റേയും വിവിധകാവടിസംഘങ്ങളുടേയും ഭക്തരുടേയും അഭിഷേകവും വൈകീട്ട് എഴുന്നള്ളിപ്പും നടക്കും.ക്ഷേത്രചടങ്ങുകള്‍ക്ക് തന്ത്രി തെക്കേടത്ത് പെരുമ്പടപ്പ് ദാമോദരന്‍ നമ്പൂതിരി, മേല്‍ശാന്തി ധീരസിംഹന്‍ എമ്പ്രാന്തിരി, നടുവത്ത് പത്മനാഭന്‍,നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിച്ചു. കൊടിയേറ്റത്തിന് പൂനിലാര്‍ക്കാവ് ദേവസ്വം സെക്രട്ടറി ഗോപി കെ.വി, രാമചന്ദ്രന്‍ പയ്യാക്കല്‍, ഇ.വി. അരവിന്ദാക്ഷന്‍, എം.കെ.രാമകൃഷ്ണന്‍, ഡി.നിര്‍മ്മല്‍, കുട്ടപ്പന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!