Breaking News

സമ്പൂര്‍ണ വീട്ടുമുറ്റ പച്ചക്കറി പദ്ധതിക്ക് ശനിയാഴ്ച തുടക്കം

കൊടകര : പറപ്പൂക്കര പഞ്ചായത്തിലെ മുത്രത്തിക്കര വാര്‍ഡ് വികസന സമിതിയുടെ നേതൃത്വത്തില്‍ സമ്പൂര്‍ണ വീട്ടുമുറ്റ പച്ചക്കറി കൃഷി പദ്ധതി നടപ്പാക്കുമെന്ന് ഭാരവാഹികള്‍ കൊടകരയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ശനിയാഴ്ച വൈകീട്ട് നാലിന് മുത്രത്തിക്കരയില്‍ നടക്കുന്ന ചടങ്ങില്‍ കെ.കെ. രാമചന്ദ്രന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. പറപ്പൂക്കര പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എന്‍.എം. പുഷ്പാകരന്‍ അധ്യക്ഷത വഹിക്കും. പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച സമൃദ്ധി ജെ. എല്‍.ജി. ഗ്രൂപ്പിന്റെ പച്ചക്കറി ഉല്‍പ്പാദന കേന്ദ്രത്തില്‍ നിന്ന് പത്തിനത്തിലുള്ള പച്ചക്കറികളുടെ 5000 തൈകളാണ് വാര്‍ഡിലെ മുഴുവന്‍ കുടുംബങ്ങളിലേക്കുമായി വിതരണം ചെയ്യുന്നത്.

കൃഷിഭവന്റെ സഹായത്തോടെ ഗ്രോബാഗ് കൃഷി ഉള്‍പ്പെടെയുള്ള രീതികളും നടപ്പിലാക്കുമെന്നും എന്‍.എം. പുഷ്പാകരന്‍,വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ കെ. എന്‍. ഹരി, കര്‍ഷക കൂട്ടായ്മ ചെയര്‍മാന്‍ കെ.കെ.ശ്രീധരന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളത്തില്‍ അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!